റിയാദ്: ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജനകീയ ഇഫ്താർ സംഗമം ഇന്ന് (വെള്ളി) എക്സിറ്റ് 18 – സുലൈ സദ കമ്മ്യൂണിറ്റി സെന്ററിൽ നടക്കും. ചടങ്ങിൽ കെപിസിസി ജനറൽ സെക്രട്ടറി പിഎ സലീം മുഖ്യാതിഥിയായി സംബന്ധിക്കും. പരിപാടിയുടെ ഭാഗമായി റിയാദിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടന പ്രവർത്തകരടക്കം ആയിരങ്ങൾ പങ്കാളികളാകും. സംഗമത്തിൽ പങ്കാളികളാകുന്നതിനായി മുഴുവൻ ആളുകളെയും ക്ഷണിക്കുന്നതായി ഇഫ്താർ പ്രോഗ്രാം കമ്മിറ്റി ഭാരവാഹികൾ വാർത്താ കുറിപ്പിൽ അറീയിച്ചു.