“കൂടൊരുക്കാം കുടിയിരിത്താം” ‘കോഴിക്കോടൻ ബിരിയാണി ചലഞ്ച്’ പോസ്റ്റർ പ്രകാശനം ചെയ്തു

റിയാദ്: ഒഐസിസി കോഴിക്കോട് ജില്ല റിയാദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും ജാതി മത രാഷ്ട്രീയ വേർതിരിവില്ലാതെ കഷ്ട്ടത അനുഭവിക്കുന്ന ഭവനരഹിതരായ ആളുകളെ കണ്ടെത്തി അവർക്കായി “കൂടൊരുക്കാം കുടിയിരിത്താം” എന്ന ആശയവുമായി ജില്ലയിലെ പല ഭാഗങ്ങളിലായി നിർമ്മിച്ച് നൽകിയ ഇന്ദിരാജി ഭവന പദ്ധതിയുടെ അടുത്ത വീടിന്റെ ധന സമാഹരണത്തിനായി “കോഴിക്കോടൻ ബിരിയാണി ചലഞ്ച്” എന്ന പേരിൽ ഫെബ്രുവരി 22 ശനിയാഴ്ച റിയാദിൽ ഒഐസിസി കോഴിക്കോട് ജില്ല കമ്മിറ്റി ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നു.

പരിപാടിയുടെ ഭാഗമായി ബത്ഹ സബർമതിയിൽ നടന്ന പോസ്റ്റർ പ്രകാശനം ഒഐസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര നിർവ്വഹിച്ചു. ജില്ല ആക്ടിംഗ് പ്രസിഡന്റ് ഒമർ ഷരീഫ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ആശംസകൾ നേർന്നു കൊണ്ട് ഒഐസിസി ഭാരവാഹികളായ അബ്ദുള്ള വല്ലാഞ്ചിറ, നവാസ് വെള്ളിമാട്കുന്ന്, രഘുനാഥ് പറശ്ശിനിക്കടവ്, അബ്ദുൽ കരീം കൊടുവള്ളി, അമീർ പട്ടണത്ത്, സക്കീർ ദാനത്ത്, മൊയ്തീൻ മണ്ണാർക്കാട്, വഹീദ് വാഴക്കാട്, റഫീഖ് പട്ടാമ്പി എന്നിവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി ജംഷി ചെറുവണ്ണൂർ സ്വാഗതവും, സഫാദ് അത്തോളി നന്ദിയും പറഞ്ഞു. അനീഷ് അബ്ദുള്ള, അബ്ദുൽ അസീസ്, റഷീദ് കൂടത്തായി, ഷംസീർ പാലക്കാട് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

റിയാദ് പരിസരങ്ങളിലായി ബിരിയാണി ആവശ്യമുള്ളവർ ബുക്കിംഗിനായി 0500596323, 0542783570, 0564538205, 0556232224 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണന്ന് ഭാരവാഹികൾ വാർത്താ കുറിപ്പിൽ അറീയിച്ചു.

spot_img

Related Articles

Latest news