ഒ.ഐ.സി.സി റിയാദ് മലപ്പുറം ജില്ലാ കമ്മറ്റിയുടെ കലണ്ടർ പ്രകാശനം ചെയ്‌തു

റിയാദ്: ഒ.ഐ.സി.സി റിയാദ് മലപ്പുറം ജില്ലാ കമ്മറ്റി സഫ മക്ക ഹാര പോളിക്ലിനിക്കുമായി സഹകരിച്ച് കൊണ്ടാണ് 2024 വർഷത്തേക്കുള്ള കലണ്ടർ പുറത്തിറക്കിയത്.

സഫ മക്ക ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ പോളിക്ലിനിക് എച്ച്.ആർ. മാനേജർ മുഹൽഹിൽ അലി അസീരി മലപ്പുറം ജില്ലാ ഒ.ഐ.സി.സി പ്രസിഡൻ്റ് സിദ്ദീഖ് കല്ലുപറമ്പന് നൽകി കൊണ്ട് പ്രകാശനം നിർവ്വഹിച്ചു.
ചടങ്ങിൽ റിയാദ് ഒ.ഐ.സി.സി സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡൻ്റ് അമീർ പട്ടണത്ത്, ഒ.ഐ.സി.സി മലപ്പുറം ജില്ലാ വർക്കിംഗ് പ്രസിഡൻ്റ് വഹീദ് വാഴക്കാട്,
ജനറൽ സെക്രട്ടറി ബഷീർ കോട്ടക്കൽ, വൈസ് പ്രസിഡൻ്റ് സൈനുദ്ദീൻ വെട്ടുപാറ, ഭാസ്കരൻ മഞ്ചേരി, ജോ.ട്രഷറർ ഷറഫു ചിറ്റൻ, സെക്രട്ടറിമാരായ ഉണ്ണികൃഷ്ണൻ വാഴയൂർ, നൗഷാദ് വണ്ടൂർ, ബനൂജ് പുലത്ത്, അൻസാർ നൈതല്ലൂർ, നിർവ്വാഹക സമിതി അംഗം സലീം വാഴക്കാട്, മജീദ് ന്യൂസ് 16, ഇസ്മായിൽ കുണ്ടൂർ, ബൈജു പാണ്ടികശാല, മുജീബ്.സി.ഡി, അൻസാർ ചെമ്മാട് എന്നിവർ സംസാരിച്ചു.ജനറൽ സെക്രട്ടറി അൻസാർ വാഴക്കാട് സ്വാഗതവും ട്രഷറർ സാദിക്ക് വടപുറം നന്ദിയും പറഞ്ഞു.

spot_img

Related Articles

Latest news