സമൂഹ നന്മക്കായി പ്രവർത്തിക്കുന്നവരുടെ ഇടം ജനമനസ്സുകളിലെന്ന് തെളിയിച്ച നേതാവാണ് ഉമ്മൻ‌ചാണ്ടി; അഡ്വ: അനിൽ ബോസ്

റിയാദ് ഒ ഐ സി സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻ‌ചാണ്ടി അനുസ്മരണ ചടങ്ങിൽ എഐസിസി വക്താവ് അനിൽ ബോസ് മുഖ്യ പ്രഭാഷണം നടത്തുന്നു.

റിയാദ്: സമൂഹ നന്മക്കായി പ്രവർത്തിക്കുന്നവരുടെ ഇടം ജന്മനസുകളിലെന്ന് തെളിയിച്ച നേതാവാണ് ഉമ്മൻ‌ചാണ്ടിയെന്ന് എ ഐ സി സി അംഗവും കോൺഗ്രസ് വക്താവുമായ അഡ്വ.അനിൽ ബോസ് അഭിപ്രായപെട്ടു. റിയാദ് ഒ ഐ സി സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻ‌ചാണ്ടി അനുസ്മരണ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സാധാരണക്കാരന്റെ വിഷയങ്ങളിൽ വിശ്രമമില്ലാതെ ഇടപെട്ട് പ്രവർത്തിച്ച നേതാവായിരുന്നു . പി ആർ വർക്കില്ലാതെ ജനസേവന രംഗത്തുള്ള ആളായിരുന്നു ഉമ്മൻ ചാണ്ടിയെന്ന നേതാവെന്ന് തെളിയിച്ച യഥാർഥ്യമായിരുന്നു രണ്ടര ദിവസത്തെ കേരളം കണ്ട ഏറ്റവും വലിയ വിലാപയാത്രയെന്ന് അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ ജോഡോ യാത്ര അംഗമായിരുന്ന അനിൽ ബോസ് തന്റെ യാത്ര വിശേഷങ്ങൾ സദസ്സുമായി പങ്കിട്ടു.
സംഘടന സംവിധാനം ശക്തമാക്കേണ്ട ആവശ്യകതയെ കുറിച്ചു വിശദമായി സംസാരിച്ചു. ഇന്ത്യ മുന്നണി ഇനി ഒരവിശ്വാസം പാർലമെന്റിൽ കൊണ്ടു വന്നാൽ ബി ജെ പി യുടെ എം പി മാരിൽ പലരും മുന്നണിയിലേക്ക് വരും. ഇന്ത്യയിൽ കോൺഗ്രസ് കഴിഞ്ഞ കാലങ്ങളിൽ സൂക്ഷിച്ചിരുന്ന മതേതരത്വം നിലനിർത്താൻ സാമൂഹിക യഥാർഥ്യങ്ങൾ മനസിലാക്കി പ്രവർത്തിച്ചേ മതിയാവു. ബാബരി മസ്ജിദ് പൊളിച്ച സംഭവത്തിൽ കോൺഗ്രസ്സ് നേതൃത്വത്തിൽ ഉള്ള കേന്ദ്ര സർക്കാർ ഒരു തെറ്റും ചെയ്തിട്ടില്ല. യു പി സർക്കാരിന്റെ മുഖ്യമന്ത്രി നൽകിയ ഉറപ്പ് വിശ്വസിക്കുക എന്ന ഭരണഘടനാപരമായ ഉത്തരവാദിത്വം നിർവഹിച്ചതിന്റെ പേരിൽ വലിയ വില കൊടുക്കേണ്ടി വന്ന രാഷ്ട്രീയ പാർട്ടിയാണ് കോൺഗ്രസ്സ് എന്നും അദ്ധേഹം പറഞ്ഞു.

ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടി റിയാദ് ഒ.ഐ.സി.സി ആക്റ്റിംഗ് പ്രസിഡന്റ്‌ സജീർ പൂന്തുറ ഉത്ഘാടനം ചെയ്യുന്നു.

ബത്‌ഹയിലെ ഡി പാലസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ ചടങ്ങിൽ ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ മുഹമ്മദ്‌ അലി മണ്ണാർക്കാട് അധ്യക്ഷത വഹിച്ച അനുസ്മരണ പരിപാടിയിൽ റിയാദ് ഒ.ഐ.സി.സി ആക്റ്റിംഗ് പ്രസിഡന്റ്‌ സജീർ പൂന്തുറ ഉത്ഘാടനം ചെയ്തു.തിരുവനന്തപുരം ജില്ല പ്രസിഡന്റ് വിൻസന്റ് കെ ജോർജ്ജ് ആമുഖ ഭാഷണം നടത്തി.സെൻട്രൽ കമ്മിറ്റി ആക്ടിംഗ് ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപള്ളി, ഗ്ലോബൽ ട്രഷറർ മജീദ് ചിങ്ങോലി, ഗ്ലോബൽ സെക്രട്ടറി റഷീദ് കൊളത്തറ,നാഷണൽ ട്രഷറർ റഹിമാൻ മുനമ്പത്ത്, ഒ.ഐ.സി.സി വനിതാ പ്രസിഡന്റ് മൃദുല വിനീഷ്, ഗ്ലോബൽ അംഗം യഹിയാ കൊടുങ്ങല്ലൂർ, വിവിധ ജില്ലാ പ്രസിഡന്റുമാരായ തൽഹത്ത് തൃശൂർ, ശരത്ത് സ്വാമിനാഥൻ ആലപ്പുഴ, കോട്ടയം സെക്രട്ടറി ഷിജു കോട്ടയം തുടങ്ങിയവർ അനുസ്മരിച്ചു സംസാരിച്ചു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷാനവാസ് മുനമ്പത്ത് സ്വാഗതവും, പാലക്കാട് ജില്ല ജനറൽ സെക്രട്ടറി മൊയ്തീൻ മണ്ണാർക്കാട് നന്ദിയും പറഞ്ഞു.

അനുസ്മരണത്തിന്റെ ഭാഗമായി ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിൽ ഭാരവാഹികളും പ്രവർത്തകരും പുഷ്പാർച്ചന നടത്തി. ചടങ്ങിൽ ഓർമ്മയിൽ ഒ സി എന്ന ഡോക്യുമെന്ററിയുടെ പ്രദർശനവും നടന്നു. ഗ്ലോബൽ, നാഷണൽ, സെൻട്രൽ, ജില്ല , വനിത ഭാരവാഹികളടം നൂറ് കണക്കിന് പ്രവർത്തകർ സംബന്ധിച്ചു.

ഒഐസിസി ഭാരവാഹികളായ നവാസ് വെള്ളിമാട്കുന്ന്, സുഗതൻ നൂറനാട്, അമീർ പട്ടണത്ത്, ബാലു കുട്ടൻ, അബ്ദുൽ കരീം കൊടുവള്ളി,, അഷ്‌റഫ്‌ മേച്ചേരി, സൈഫ് കായംകുളം,രാജു പാപുള്ളി, ഹകീം പട്ടാമ്പി,ജോൺസൺ എറണാംകുളം, റഫീഖ് വെമ്പായം,ബഷീർ കോട്ടക്കൽ, നൗഷാദ് കറ്റാനം, സലീം ആർത്തിയിൽ സന്നിഹിതരായി.

ജയൻ കൊടുങ്ങല്ലൂർ,നാസർ ലൈസ്, മുസ്തഫ,നാസർ മാവൂർ,വിനീഷ് ഓതായി,ജില്ലാ പ്രസിഡന്റ്‌ ഷാജി മഠത്തിൽ, വഹീദ് വാഴക്കാട്, നാസർ വലപ്പാട്, മജു കോഴിക്കോട്, മാത്യു എറണാംകുളം, അലക്സ്‌ കൊല്ലം,ജംഷാദ് തുവ്വൂർ, അലി ആലുവ, നാസർ കല്ലറ,അൻസർ വർക്കല,സൈനുദ്ധീൻ വല്ലപ്പുഴ, അൻസാർ തൃത്താല, ജംഷീർ ചെറുവണ്ണൂർ, ജയൻ മാവില്ല, നിഹാസ് പാലക്കാട് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

spot_img

Related Articles

Latest news