ഒ.ഐ.സി.സി കണ്ണൂർ ജില്ല റിയാദ് “രുചിമേള 2025” ; പ്രോമോ വീഡിയോ പ്രദർശനോദ്ഘാടനം ചാണ്ടി ഉമ്മൻ എം.എൽ.എ പുറത്തിറക്കി

 

റിയാദ്: 2025 സെപ്റ്റംബർ 26ന് വെള്ളിയാഴ്ച മാർക്ക് & സേവ് ഹൈപ്പർ മാർക്കറ്റ് മാളിൽ നടക്കുന്ന ഓ.ഐ.സി.സി രുചിമേള ഭക്ഷ്യമേളയുടെ പ്രോമോ വീഡിയോ പ്രദർശനോദ്ഘാടനം കഴിഞ്ഞ ദിവസം റിയാദിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എ നിർവ്വഹിച്ചു.

റയാൻ ഇന്റർനാഷണൽ ക്ലിനിക്കിന്റെ സഹകരണത്തോടെ നടക്കുന്ന മാർക് & സേവ് മുഖ്യ സ്പോൺസർ ആയ പരിപാടി മാർക്ക് & സേവ് ഹൈപ്പർ മാർക്കറ്റ് മാളിൽ സംഘടിപ്പിക്കും. പരിപാടിയിൽ കേരളത്തിന്റെ വിവിധ ജില്ലകളിലെ പരമ്പരാഗത ഭക്ഷണങ്ങളും തനതായ രുചികളും പരിചയപ്പെടുത്തുന്ന വിവിധ ഭക്ഷണ സ്റ്റാളുകൾ ഉൾക്കൊള്ളിച്ചുള്ള രുചി മേളയാണ് സംഘടിപ്പിക്കുന്നത്. കൂടാതെ സ്വർണ നാണയം അടക്കം ആകർഷകമായ സമ്മാനങ്ങൾ ഉൾപ്പെടുത്തിയുള്ള പാചക മത്സരവും അന്നേ ദിവസം നടക്കും.

വിവിധ സ്റ്റാളുകളിൽ പാചക വിദഗ്ദ്ധരായ വീട്ടമ്മമാരുടെ വ്യത്യസ്ത രുചിയുള്ള ഭക്ഷണങ്ങളുടെ പ്രദർശനവും വില്പനയും ഉണ്ടായിരിക്കും. ഉത്സവ പ്രതീതി ഉണർത്തുന്ന അന്തരീക്ഷത്തിൽ ബോഞ്ചി സർബത്ത്, ഉപ്പിലിട്ട വിഭവങ്ങൾ ഉൾകൊള്ളുന്ന തട്ട് കടകളും വിവിധങ്ങളായ മറ്റ് വിൽപ്പന സ്റ്റാളുകളും ഒരുക്കുന്നതാണ്. കൂടാതെ ഓപ്പൺ സ്റ്റേജിൽ ഗാനസന്ധ്യയും റിയാദിലെ കലാപ്രതിഭകൾ അവതരിപ്പിക്കുന്ന കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.

ഈ പരിപാടിയുടെ സവിശേഷതയെ കുറിച്ച് സെൻട്രൽ കമ്മിറ്റിയുടെ സീനിയർ വൈസ് പ്രസിഡന്റ്‌ രഘുനാഥ് പറശ്ശിനിക്കടവ് വിശദമായി സംസാരിക്കുകയുണ്ടായി.
സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ സലീം കളക്കര, മുൻ പ്രസിഡന്റ്‌ അബ്ദുള്ള വല്ലാഞ്ചിറ, ജോൺസൺ മാർക്കോസ്, മീഡിയ പ്രതിനിധി അഷറഫ് മേച്ചേരി എന്നിവരും പരിപാടിയിൽ സന്നിഹിതരായിരുന്നു.

ഒഐസിസി കണ്ണൂർ ജില്ലയുടെ നേതാക്കളായ പ്രസിഡന്റ്‌ സന്തോഷ്‌ ബാബു, ജനറൽ സെക്രട്ടറി ഹരീന്ദ്രൻ കയറ്റുവള്ളി, പ്രോഗ്രാം കൺവീനർ അബ്ദുൾ ഖാദർ മോച്ചേരി, ചെയർമാൻ അഷ്‌കർ കണ്ണൂർ, ട്രഷറർ സുജിത് തോട്ടട, വൈസ് പ്രസിഡന്റ്‌ അബ്ദുൾ മുനീർ ഇരിക്കൂർ, സെക്രട്ടറി ഹാഷിം കണ്ണാടിപറമ്പ്, എക്സിക്യൂട്ടീവ് മെമ്പർമാരായ ഹാഷിം പാപ്പിനിശ്ശേരി, ഷഫീഖ് നാറാത്ത്, ബൈജു വി. ഇട്ടൻ, സുജേഷ് കൂടാളി തുടങ്ങിയവർ പരിപാടിക്ക്‌ നേതൃത്വം നൽകി

ഫുഡ് സ്റ്റാൾ & മറ്റ് ഉൽപ്പന്ന/സേവന പ്രമോഷൻ സ്റ്റാളുകളുടെ ബുക്കിങ്ങിന് 0530623830/0500805428 എന്ന നമ്പറിൽ ബന്ധപ്പെടാം.

spot_img

Related Articles

Latest news