കന്യാസ്ത്രീകളുടെ അറസ്റ്റ്: പ്രവാസ ലോകത്ത് ഒഐസിസിയുടെ പ്രതിഷേധ സംഗമം

റിയാദ്: ഛത്തിസ്ഗഢില്‍ മതപരിവര്‍ത്തനവും മനുഷ്യകടത്തും ആരോപിച്ച്‌ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിടച്ച സംഭവത്തിൽ കെ.പി.സി.സി യുടെ നേതൃത്വത്തിൽ ആഹ്വാനം ചെയ്ത പ്രതിഷേധത്തിന്റെ ഭാഗമായി പ്രവാസ ലോകത്തും പ്രതിഷേധങ്ങൾ നടന്നു. ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വായ മൂടികെട്ടി കൊണ്ടാണ് പ്രതിഷേധ സംഗമം നടത്തിയത്.
ബത്ഹ സബർമതിയിൽ നടന്ന പരിപാടിക്ക് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ചു. പ്രതിഷേധ സംഗമം സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് രഘുനാഥ് പറശ്ശിനിക്കടവ് ഉൽഘാടനം ചെയ്തു.

ഭാരവാഹികളായ ഫൈസൽ ബാഹസ്സൻ, അബ്ദുള്ള വല്ലാഞ്ചിറ,അസ്ക്കർ കണ്ണൂർ, ഷുക്കൂർ ആലുവ, അമീർ പട്ടണത്ത്, ബാലു കുട്ടൻ, സൈഫ് കായംങ്കുളം, ജോൺസൺ മാർക്കോസ്, റഫീഖ് വെമ്പായം, അശ്റഫ് മേച്ചേരി, നാദിർഷാ റഹ്മാൻ, ഹക്കീം പട്ടാമ്പി, ബഷീർ കോട്ടക്കൽ, മാത്യൂസ് എറണാകുളം,നസീർ ഹനീഫ, ഉമർ ഷരീഫ് തുടങ്ങിയവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ ഷംനാദ് കരുനാഗപള്ളി ആമുഖ പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി സക്കീർ ധാനത്ത് സ്വാഗതവും, വർക്കിംഗ് ട്രഷറർ അബ്ദുൽ കരീം കൊടുവള്ളി നന്ദിയും പറഞ്ഞു. മൊയ്തീൻ മണ്ണാർക്കാട്, മജു സിവിൽ സ്റ്റേഷൻ,സൈനുദ്ധീൻ പാലക്കാട്, ഹാഷിം പാപ്പിനശ്ശേരി, വൈശാഖ് അരൂർ, ഹാഷിം കണ്ണാടിപറമ്പ്, റഫീഖ് പട്ടാമ്പി, ജംഷീർ ചെറുകാട് തുടങ്ങിയവർ നേതൃത്വം നൽകി.

spot_img

Related Articles

Latest news