റിയാദ്:
വിവാഹ സൽക്കാര വേദിയെ ജനാധിപത്യ ബോധവൽക്കരണത്തിന്റെ വേദിയാക്കി മാറ്റി ഒഐസിസി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി. വോട്ട് ചോരിക്കെതിരെ സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ച് രാഷ്ട്രീയ-സാമൂഹിക സന്ദേശം ഉയർത്തിയ ഈ വേറിട്ട പരിപാടി റിയാദിലെ പ്രവാസി സമൂഹത്തിന്റെ ജനാധിപത്യ പ്രതിബദ്ധതയായി മാറി.
ജില്ലാ പ്രസിഡണ്ട് സിദ്ദീഖ് കല്ലുപറമ്പന്റെ മക്കളുടെ വിവാഹ സൽക്കാര വേദിയിലായിരുന്നു സിഗ്നേച്ചർ ക്യാമ്പയിൻ. “വോട്ട് ചോരിക്കെതിരെ ജനാധിപത്യത്തിനായുള്ള കയ്യൊപ്പ്” എന്ന മുദ്രാവാക്യവുമായി നടന്ന ക്യാമ്പയിനിൽ അഞ്ഞൂറിലധികം അതിഥികൾ പങ്കാളികളായി. ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി മുൻ പ്രസിഡന്റ് സി.എം. കുഞ്ഞി കുമ്പളയും കെ.എം.സി.സി പ്രസിഡന്റ് സി.പി. മുസ്തഫയും ചേർന്ന് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.
നരേന്ദ്രമോദി നേതൃത്വത്തിലുള്ള ബിജെപി ഭരണകൂടവും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് രാജ്യത്ത് നടപ്പാക്കുന്ന ജനാധിപത്യ ധ്വംസനത്തിനെതിരായ പ്രവാസി സമൂഹത്തിന്റെ ശക്തമായ പ്രതികരണമാണ് ഈ സംരംഭം. രാഷ്ട്രീയ ബോധമുള്ള പ്രവാസി സമൂഹം സ്വകാര്യ ചടങ്ങുകളിലും സാമൂഹിക ഉത്തരവാദിത്വം പ്രകടിപ്പിക്കുന്നതിന് മികച്ച ഉദാഹരണമാണ് ഈ ക്യാമ്പയിനെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.
ജനാധിപത്യ മൂല്യങ്ങളെയും വോട്ടവകാശത്തെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും പ്രവാസികൾക്കിടയിൽ ബോധവൽക്കരിക്കേണ്ടതിന്റെ പ്രാധാന്യവും അവർ വിശദീകരിച്ചു. “ജനാധിപത്യത്തിന്റെ ഭാവി ജനങ്ങളുടെ ഉണർവിലാണ്” എന്ന സന്ദേശം ക്യാമ്പയിൻ വേദിയിൽ മുഴങ്ങിയതായി സംഘാടകർ വ്യക്തമാക്കി.
പരിപാടിയിൽ ഒഐസിസി ഗ്ലോബൽ കമ്മിറ്റി അംഗങ്ങളായ നൗഫൽ പാലക്കാടൻ, യഹിയ കൊടുങ്ങല്ലൂർ, അസ്ക്കർ കണ്ണൂർ, സെൻട്രൽ കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാടുകുന്ന്, മുൻ പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ, നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി റഹ്മാൻ മുനമ്പത്, സോണ ഷാജി, സലീം അർത്തിയൽ, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ രഘുനാഥ് പറശ്ശിനിക്കടവ്, അമീർ പട്ടണത്ത്, ബാലു കുട്ടൻ, ഷുക്കൂർ ആലുവ, സജീർ പൂന്തുറ, ജനറൽ സെക്രട്ടറിമാരായ സക്കീർ ദാനത്ത്, ഷംനാദ് കരുനാഗപള്ളി, സുരേഷ് ശങ്കർ, ഭാരവാഹികളായ അബ്ദുൽ കരീം കൊടുവള്ളി, സെയ്ഫ് കായങ്കുളം, ജോൺസൺ മാർക്കോസ്, നാദിർഷാ റഹ്മാൻ, അഷ്റഫ് മേച്ചേരി, ജില്ലാ ഭാരവാഹികളായ ജംഷാദ് തുവ്വൂർ, വഹീദ് വാഴക്കാട്, സാദിഖ് വടപുറം, ഷറഫു ചിറ്റൻ, റഫീഖ് കൊടിഞ്ഞി, ഉണ്ണികൃഷ്ണൻ പ്രഭാകരൻ, ഭാസ്കരൻ, സൈനുദ്ധീൻ, ഷമീർ വണ്ടൂർ, മുത്തു പാണ്ടിക്കാട്, ഷാജു പൊന്നാനി, ബഷീർ വണ്ടൂർ, അൻസാർ വാഴക്കാട്, ബനൂജ്, എഴുത്തുകാരും മാധ്യമ പ്രവർത്തകരുമായ നാസർ കാരക്കുന്ന്, ഷക്കീബ് കൊളക്കാടൻ, ജലീൽ ആലപ്പുഴ, റഫീഖ് പന്നിയങ്കര തുടങ്ങിയവരടക്കം നിരവധി പേർ പങ്കെടുത്തു.
വിവാഹ ചടങ്ങിന്റെ ആഘോഷാന്തരീക്ഷത്തിനൊപ്പം സമൂഹ ബോധവൽക്കരണത്തിന്റെ സന്ദേശവും ചേർന്ന ഈ പരിപാടി, പ്രവാസി സമൂഹം ഇന്ത്യയിലെ ജനാധിപത്യ സംരക്ഷണ പോരാട്ടത്തോടൊപ്പം നിൽക്കുന്നുവെന്ന ശക്തമായ സന്ദേശമായി മാറി.