റിയാദ്: ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘ഗൾഫ് ലക്ഷ്യം 2026’ പരിപാടിയുടെ ഭാഗമായി ഹ്രസ്വ സന്ദർശനാർത്ഥം റിയാദിൽ എത്തിയ കോൺഗ്രസ് നേതാവും കെപിസിസി സെക്രട്ടറിയുമായ ബാലകൃഷ്ണ പെരിയക്ക് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒ.ഐ.സി.സി നേതാക്കൾ ഊഷ്മള സ്വീകരണം നൽകി.
സന്ദർശനത്തിന്റെ ഭാഗമായി വിവിധ വിഷയങ്ങളിൽ നടക്കുന്ന ചടങ്ങുകളിൽ പങ്കെടുത്ത് അദ്ദേഹം സംസാരിക്കും. സ്വീകരണ ചടങ്ങിൽ ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അമീർ പട്ടണത്ത്, ബാലു കുട്ടൻ, ജോൺസൺ മാർക്കോസ്, മൊയ്തീൻ മണ്ണാർക്കാട് എന്നിവർ സന്നിഹിതരായിരുന്നു. പ്രവാസി സമൂഹത്തിന്റെ പ്രശ്നങ്ങൾ കേൾക്കാനും സംഘടനാ തലത്തിൽ ആവശ്യമായ ഇടപെടലുകൾ നടത്താനും സന്ദർശനം സഹായകരമാകുമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.

