ഉമ്മൻ ചാണ്ടി കരുതലും കരുത്തും” ഒഐസിസി പ്രസംഗ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു

 

റിയാദ്:മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനത്തിന്റെ ഭാഗമായി ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒഐസിസി ജില്ല പ്രവർത്തകർക്കായി പ്രസംഗ മത്സരം സംഘടിപ്പിച്ചു.”ഉമ്മൻ ചാണ്ടി കരുതലും കരുത്തും” എന്ന വിഷയത്തെ ആസ്പതമാക്കി നടത്തിയ മത്സരത്തിൽ എറണാകുളം ജില്ലയിലെ ലാലു വർക്കി ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഷാജഹാൻ ചളവറ രണ്ടാം സ്ഥാനവും, റിജോ ഡൊമിനിക്, മുസ്തഫ കുമരനെല്ലൂർ എന്നിവർ യഥാക്രമം മൂന്നാം സ്ഥാനത്തിനും അർഹരായി.

ബത്ഹ സബർമതിയിൽ നടന്ന മത്സര പരിപാടിയിൽ നിരവധി പേർ പങ്കാളികളായി.ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര വിജയികളെ പ്രഖ്യാപിച്ചു. പ്രസംഗ കളരി പരീശീലകൻ അഡ്വ: എൽ കെ അജിത്ത്, മാധ്യമ പ്രവർത്തകൻ വി.ജെ നസറുദ്ധീൻ, പൊതു പ്രവർത്തകൻ ബിനു ശങ്കർ,ഒഐസിസി സെൻട്രൽ കമ്മിറ്റി ഓഡിറ്റർ നാദിർഷാ റഹ്മാൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിധി കർത്താക്കളായിരുന്നു മത്സരത്തിലെ വിജയികളെ കണ്ടെത്തിയത്. വിജയി കൾക്കുള്ള സമ്മാനങ്ങൾ ഈ മാസം 25 ന് റിയാദിൽ നടക്കുന്ന ഉമ്മൻ ചാണ്ടി അനുസ്മര പരിപാടിയിൽ മുഖ്യാതിഥിയായി സംബന്ധിക്കുന്ന ചാണ്ടി ഉമ്മൻ വിതരണം ചെയ്യും.

തുടർന്ന് നടന്ന അവലോകന യോഗത്തിൽ ഒഐസിസി റിയാദ് പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ രഘുനാഥ് പറശ്ശിനിക്കടവ്, ബാലു കുട്ടൻ,അമീർ പട്ടണത്ത്, ആക്റ്റിംഗ് ട്രഷറർ അബ്ദുൽ കരീം കൊടുവള്ളി, സെക്രട്ടറി ജോൺസൺ മാർക്കോസ്, മീഡിയാ കൺവീനർ അശ്റഫ് മേച്ചേരി, നിർവ്വാഹക സമിതി അംഗം ജയൻ കൊടുങ്ങല്ലൂർ, വിവിധ ജില്ലാ പ്രസിഡന്റുമാരായ വിൻസന്റ് തിരുവനന്തപുരം, മാത്യൂസ് എറണാകുളം, തുടങ്ങിയവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ സ്വാഗതവും ജനറൽ സെക്രട്ടറി സക്കീർ ധാനത്ത് നന്ദിയും പറഞ്ഞു. മത്സരത്തിലെ
നാസർ കല്ലറ, റഫീഖ് പട്ടാമ്പി, അഷറഫ് കായംകുളം , ഷഫീഖ് കണ്ണൂർ, അൻസായ് ഷൌക്കത്ത്,റസാഖ് തൃശൂർ, ജംഷി തുവ്വൂർ, മുജീബ് എന്നിവർ ജൂറിയുടെ പ്രത്യേക പ്രശംസക്ക് അർഹരായി.

spot_img

Related Articles

Latest news