റിയാദ്: റിയാദ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റും റിയാദിലെ ആദ്യകാല പ്രവാസിയുമായ അബ്ദുറഹ്മാന് പെരുമണ്ണയുടെ നിര്യാണത്തിൽ ഒ ഐ സി സി റിയാദ് സെൻട്രൽ കമ്മിറ്റി അനുശോചിച്ചു.
ബത്ഹയില്‍ പ്രഥമ ജനറല്‍ സര്‍വ്വീസ് ആരംഭിക്കുകയും സാമൂഹ്യ സാംസ്ക്കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയും പ്രവാസികള്‍ക്ക് അത്താണിയായിരുന്നു അബ്ദുറഹ്മാന് മാസ്റ്റര്‍ എന്നറിയപ്പെട്ടിരുന്ന കോഴിക്കോട് പെരുമണ്ണ മഞ്ചപ്പാറക്കല്‍ അബ്ദുറഹ്മാന്.
ഇന്നു രാവിലെ 5ന് കോഴിക്കോട് മിംസ് ആശുപത്രിയില്‍ വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു മരണം.
റിയാദില്‍ കോണ്‍ഗ്രസ് പോഷക കൂട്ടായ്മ റിയാദ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ആര്‍ഐസിസി) രൂപം നല്കിയ വേളയില്‍ പ്രഥമ പ്രസിഡന്റായിരുന്നു. ദീര്‍ഘകാലം സംഘടനയെ നയിക്കുകയും ചെയ്തു.
റിയാദില്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പ് റിയാദിലെ പ്രവാസി മലയാളികള്‍ക്കു മാത്രമല്ല, ദുരിതം നേരിടുന്ന ഇന്ത്യക്കാര്‍ക്ക് സഹായം ചെയ്യുന്നതില്‍ മാതൃകയായിരുന്നു അബ്ദു റഹ്മാനെന്ന് ഒഐസിസി റിയാദ് സെൻട്രൽ കമ്മറ്റി അനുശോചന കുറിപ്പിൽ പറഞ്ഞു.