സുരക്ഷ ഡിജിറ്റൽ കാർഡ് വിതരണോദ്ഘാടനം ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ സംഘടനാ ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സന് നൽകി നിർവ്വഹിക്കുന്നു.
റിയാദ്: ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ സുരക്ഷാ പദ്ധതിയുടെ അംഗത്വ ഡിജിറ്റൽ കാർഡിന്റെ വിതരണം നടന്നു. ബത്ഹ സബർമതി ഓഫീസിൽ നടന്ന വിതരണോദ്ഘാടനം ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ സംഘടനാ ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സന് നൽകി കൊണ്ട് നിർവ്വഹിച്ചു. സുരക്ഷാ പദ്ധതി കൺവീനറും വർക്കിംഗ് പ്രസിഡന്റുമായ നവാസ് വെള്ളിമാട്കുന്ന് അധ്യക്ഷത വഹിച്ചു. ഒഐസിസി ഗ്ലോബൽ സെക്രട്ടറി റഷീദ് കൊളത്തറ,നാഷണൽ കമ്മിറ്റി അംഗം റഹിമാൻ മുനമ്പത്ത്, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് സജീർ പൂന്തുറ, മലപ്പുറം ജില്ല പ്രസിഡന്റ് സിദ്ധീഖ് കല്ലുപറമ്പൻ, വഹീദ് വാഴക്കാട് എന്നിവർ സംസാരിച്ചു.ചടങ്ങിൽ സുരക്ഷാ പദ്ധതിയുടെ ഡിജിറ്റൽ കാർഡ് രൂപകൽപ്പന ചെയ്ത ഷമീം എൻ.കെ യെ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് സലീം കളക്കരയും, സുരക്ഷാ പദ്ധതി കൺവീനർ നവാസ് വെള്ളിമാട്കുന്നിന്ന് പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറയും ഷാൾ അണീയിച്ച് ആദരവ് നൽകി.സംഘടനാ ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ സ്വാഗതവും,ട്രഷറർ സുഗതൻ നൂറനാട് നന്ദിയും പറഞ്ഞു.ഗ്ലോബൽ,നാഷണൽ, സെൻട്രൽ, ജില്ലാ കമ്മിറ്റി ഭാരവാഹികളായ അഷ്‌കർ കണ്ണൂർ,മുഹമ്മദലി മണ്ണാർക്കാട്, അമീർ പട്ടണത്ത്, ബാലു കുട്ടൻ,നിഷാദ് ആലംകോട് ഷുക്കൂർ ആലുവ, ജോൺസൺ മാർക്കോസ്,നാദിർഷ റാഹിമാൻ , അഷ്‌റഫ് കീഴിപ്പുള്ളിക്കര, മുസ്തവ വിഎം, നാസർ മാവൂർ, കെകെ തോമസ്,ഷഫീക് പുറക്കുന്നിൽ,ശരത് സ്വാമിനാഥൻ , നാസർ വലപ്പാട്,ഷഹീർ കൊട്ടക്കാട്ടിൽ, മജു സിവിൽസ്റ്റേഷൻ, ഉമർ ഷരീഫ്, റഫീഖ് എരഞ്ഞിമാവ് തുടങ്ങിയവർ സംബന്ധിച്ചു.