ഒഐസിസി കണ്ണൂർ ജില്ലാ മുൻ പ്രസിഡന്റ്‌ അബ്ദുൾ മജീദ് ഒന്നാം ചരമ വാർഷികം.

റിയാദ്: കോൺഗ്രസ്സ് പാർട്ടിയെയും പ്രവർത്തകരെയും ജീവന് തുല്യം സ്നേഹിച്ച കണ്ണൂർ ജില്ലാ മുൻ പ്രസിഡന്റ്‌ കെ. ഒ അബ്ദുൽ മജീദിന്റെ ഒന്നാം ചരമ വാർഷികം സബർമതിയിൽ വെച്ച് നടത്തുകയുണ്ടായി.

പ്രസിഡന്റ്‌ സന്തോഷ്‌ ബാബു അധ്യക്ഷത വഹിച്ച അനുസ്മരണ യോഗം സെൻട്രൽ കമ്മിറ്റി വർക്കിംഗ്‌ പ്രസിഡന്റ്‌ നവാസ് വെള്ളിമാട് കുന്ന് ഉത്ഘാടനം ചെയ്തു..

ചടങ്ങിൽ ജില്ല, സെൻട്രൽ, നാഷണൽ, ഗ്ലോബൽ കമ്മിറ്റി നേതാക്കളായ യഹ്യ കൊടുങ്ങല്ലൂർ, റഹ്മാൻ മുനമ്പത്ത്, സലീം ആർത്തിയിൽ, സക്കീർ ധാനത്ത്, ജോൺസൺ മാർക്കോസ്, നാസർ ലെയ്സ്, ബാലു കുട്ടൻ, കരീം കൊടുവള്ളി, നിഷാദ് ആലംകോട്, സന്തോഷ്‌, മുനീർ ഇരിക്കൂർ, ജലീൽ ചെറുപുഴ, അബ്ദുള്ള കൊറളായി, ഹാഷിം പാപ്പിനിശ്ശേരി തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.

ജില്ലാ പ്രസിഡന്റ്‌മാരായ സിദ്ദിഖ് കല്ലൂപറമ്പൻ മലപ്പുറം, വിൻസെന്റ് തിരുവനന്തപുരം, ബഷീർ കോട്ടയം, കമറുദ്ദീൻ ആലപ്പുഴ, ഹനീഫ കൊല്ലം, റഫീഖ് പട്ടാമ്പി പാലക്കാട്‌ എന്നിവർ അബ്ദുൾ മജീദിന്റെ ചരമ വാർഷികത്തിൽ അവരവരുടെ അനുഭവങ്ങൾ പങ്ക് വെച്ച് അനുസ്മരിച്ചു.

ഗ്ലോബൽ മെമ്പർ അഷ്‌കർ കണ്ണൂർ ആമുഖവും ജനറൽ സെക്രട്ടറി ഹരീന്ദ്രൻ പയ്യന്നൂർ സ്വാഗതവും, ഷഫീക്ക്‌ നാറാത്ത് നന്ദിയും രേഖപ്പെടുത്തി.
ഹാഷിം കണ്ണാടി പറമ്പ് സുജിത് തോട്ടട, രാജീവൻ തലശ്ശേരി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

spot_img

Related Articles

Latest news