റിയാദ്: കോൺഗ്രസ് പ്രസ്ഥാനത്തിൽ വിദ്യാഭ്യാസകാലം മുതൽ സജീവമായിരുന്ന നസീർ ഹനീഫ, ഒഐസിസി റിയാദ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
28 വർഷമായി സൗദിയിൽ പ്രവാസജീവിതം നയിക്കുന്ന ഇദ്ദേഹം, അൽ മൂസ ഇലക്ട്രിക്കൽ കമ്പനിയിൽ മാനേജരായി ജോലി ചെയ്യുന്നു. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ നസീർ ഹനീഫ, റിയാദിലെ രാഷ്ട്രീയ, സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമാണ്.