പ്രവാസത്തിലെ ഓണഘോഷങ്ങൾക്ക് തുടക്കമായി: ഒഐസിസി കൊല്ലം ജില്ലാ റിയാദ് ‘ഓണത്തേര്-2025’ ശ്രദ്ധേയമായി.

റിയാദ്: ഒഐസിസി കൊല്ലം ജില്ലാ കമ്മറ്റി റിയാദിലെ ആദ്യ ഓണാഘോഷം ഓണത്തേര്-2025 ശ്രദ്ധേയമായി. തുമ്പപൂവും, ഓണത്തപ്പനും, പൂത്തുമ്പിയും, ഓണസദ്യയും ഒക്കെ ഒരുക്കി മഹാബലി തമ്പുരാനെ വരവേൽക്കാൻ കേരളക്കരയാകെ ഒരുങ്ങി കഴിഞ്ഞു. ഒപ്പം സാഹോദര്യത്തിന്റേയും സമൃദ്ധിയുടേയും, ഐശ്വര്യത്തിന്റേയും ഓണക്കാലത്തിനായി പ്രവാസ ലോകവും. മലാസിലുള്ള അൽമാസ് ഓഡിറ്റോറിയത്തിൽ വച്ചു നടത്തപ്പെട്ട ഓണത്തേര്-2025 വിഭവ സമൃദ്ധമായ സദ്യയോട് കൂടി ആരംഭിക്കുകയും ഒഐസിസി കൊല്ലം ജില്ലാ കമ്മറ്റി അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും, ഗ്ലോബൽ, നാഷണൽ, സെൻട്രൽ കമ്മിറ്റി ഭാരവാഹികളും നിർവാഹക സമിതി അംഗങ്ങളും ഉൾപ്പടെ റിയാദിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

കൊല്ലം ജില്ലാ കമ്മറ്റി അധ്യക്ഷൻ നസീർ ഹനീഫയുടെ നേതൃത്വത്തിൽ നടന്ന സാംസ്‌കാരിക സമ്മേളനം സെൻട്രൽ കമ്മറ്റി പ്രസിഡന്റ്‌ സലീം കളക്കര ഉത്ഘാടനം നിർവഹിച്ചു. ബാലുക്കുട്ടൻ അമുഖം പറഞ്ഞു. കുഞ്ഞി കുമ്പള, ഷിഹാബ് കൊട്ടുകാട്, റഹ്മാൻ മുനമ്പത്ത്, മജീദ് ചിങ്ങോലി, അബ്ദുൽ സലീം അർത്തിയിൽ, ഫൈസൽ ബാഹസ്സൻ, നവാസ് വെള്ളിമാട് കുന്ന്, നാസർ ലെയ്സ്, റഫീഖ് വെമ്പായം, സക്കിർ ദാനത്ത്, സെയ്ഫ് കായംകുളം, കരിം കൊടുവള്ളി, അഷ്‌റഫ് മേച്ചേരി, ബഷീർ കോട്ടയം, റഫീഖ് വെമ്പായം, സിദ്ധീഖ് കല്ലുപ്പറമ്പൻ, അമീർ പ‍ട്ടണത്ത്, ഷാജി മഠത്തിൽ, നസീർഖാൻ അസ്മാസ്, മാത്യു ജോസ്, വനിതാ വേദി പ്രതിനിതികളായ മൃദുല വിനീഷ്, ജാൻസി പ്രഡിൻ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

പ്രോഗ്രാം കൺവീനർ നിസാർ പള്ളിക്കശേരിൽ, പ്രോഗ്രാം കോഡിനേറ്റർ ഷംനാദ് കരുനാഗപ്പള്ളി, അഖിനാസ് കരുനാഗപ്പള്ളി, കബീർ മലാസ്, ബിനോയ്‌ മത്തായി, ഷാലു, മജീദ് മൈത്രി, സാബു കല്ലേലിഭാഗം, നിസാം കുന്നിക്കോട്, ശ്രീജിത്ത്‌ കോലോത്ത്, രെഞ്ചു രാജു, റിയാദ് ഫസലുദീൻ, ഷാജി റാവുത്തർ, ജയൻ മാവിള, ജോസ് കടമ്പനാട്, സന്തോഷ്‌ കുമാർ, ഹ​രി, ജോജി ബിനോയ്‌, നിധി സാബു, മോലിഷ സജി, ഹുസിന നിസാം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

അൽത്താഫ് കാലിക്കറ്റ്, ഷിജു പത്തനംതിട്ട, ജാനറ്റ്, ഷോളി, സഫ ഷിറാസ്, ഫിദ ഫാത്തിമ, എന്നിവരുടെ നേതൃത്വത്തിൽ ഗാനമേളയും, ഓണത്തേര്-2025 വേണ്ടി പ്രത്യേകം ചിട്ടപ്പെടുത്തിയ സെമി ക്ലാസിക്കൽ ‍ഡാൻസ് ​ദിവ്യാ ഭാസ്കരൻ, ആനന്ദ ലക്ഷ്മി എന്നിവർ അവതരിപ്പിച്ചു , ആരവി ഡാൻസ് അക്കാഡമിയുടെ തിരുവാതിരയും, സിനിമാറ്റിക് ഡാൻസും അരങ്ങേറി. ശ്രയ വിനീത് അവതരാകയായിരുന്നു. ജനറൽ സെക്രട്ടറി അലക്സ്‌ കൊട്ടാരക്കര സ്വാഗതവും ജോ. ട്രഷറർ അലക്സാണ്ടർ നന്ദിയും പറഞ്ഞു.

spot_img

Related Articles

Latest news