റിയാദ് : കോൺഗ്രസ്സ് നേതാവും രാഷ്ട്രീയ കാര്യസമിതി അംഗവുമായ ശൂരനാട് രാജശേഖരന്റെ നിര്യാണത്തിൽ സബർമതി ഹാളിൽ ഒഐസിസി റിയാദ് കൊല്ലം ജില്ലാ കമ്മറ്റി അനുശോചന യോഗം സംഘടിപ്പിച്ചു.
വിദ്യാർത്ഥി പ്രസ്ഥാനം മുതൽ ആറര പതിറ്റാണ്ടിലേറെ നീണ്ട സംഭവബഹുലമായ രാഷ്ട്രീയ ജീവിതം. കൊല്ലം ജില്ലയിൽ പ്രവർത്തകരെ നെഞ്ചോട് ചേർത്ത് പാർട്ടിയെ കെട്ടുറപ്പോടെ നിലനിർത്താൻ പ്രവർത്തിച്ച നേതാവിനെയാണ് നഷ്ടപ്പെട്ടതെന്ന് അനുശോചനം യോഗം വിലയിരുത്തി.
യോഗം സെൻട്രൽ കമ്മറ്റി പ്രസിഡന്റ് സലിം കളക്കര ഉദ്‌ഘാടനം നിർവഹിച്ചു, സൗദി നാഷണൽ കമ്മറ്റി ജനറൽ സെക്രട്ടറി സലിം ആർത്തിയിൽ മുഖ്യ അനുശോചന പ്രഭാഷണം നിർവഹിച്ചു.
കുട്ടിക്കാലത്തു പ്രസ്ഥാനത്തിലേക്ക് വന്ന നാളുകൾ മുതൽ പ്രിയ നേതാവിന്റെ കരുതലും സ്നേഹവും അനുഭവിക്കുകയും ചെയ്ത ഇന്നലെകളിലെ ഓർമ്മകൾ സലിം അർത്തിയിൽ പങ്കുവെച്ചു. പ്രസ്ഥാനത്തിന്റെ കരുത്തരായ നേതാക്കൾ നഷപ്പെടുമ്പോൾ സങ്കടം ഉണ്ടെങ്കിലും പുതിയ നേതൃനിര ഉയർന്നു വരുന്നു എന്ന പ്രതീക്ഷയും പങ്കു വെച്ചു .
ഒഐസിസി കൊല്ലം ജില്ലാ കമ്മറ്റി ആക്ടിങ് പ്രസിഡന്റ് നസീർ ഹനീഫ അദ്യക്ഷത വഹിച്ചു. യോഗത്തിൽ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി ആമുഖ പ്രഭാഷണം നിർവഹിച്ചു.
സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡന്റ് മുഹമ്മദാലി മണ്ണാർക്കാട്, ശിഹാബ് കൊട്ടുകാട് , ഷാനവാസ് മുനമ്പത്ത്, ബിനോയ് , നാദിർ ഷാ റഹിമാൻ, അലക്‌സാണ്ടർ ,സന്തോഷ് ബാബു , ഹരീന്ദ്രൻ, നാസ്സർ വലപ്പാട് എന്നിവർ സംസാരിച്ചു. കൊല്ലം ജില്ലാ കമ്മറ്റി ട്രഷറർ സത്താർ ഓച്ചിറ നന്ദി രേഖപ്പെടുത്തി.