വായിലൂടെ വർഗീയത വിസർജിക്കുന്ന വെള്ളപ്പള്ളിക്ക് പത്മ ഭൂഷൺ. ഉദ്ധിഷ്ട കാര്യത്തിനുള്ള ഉപകാരസ്മരണയെന്നു റിയാദ് ഒ ഐ സി സി മലപ്പുറം ജില്ല കമ്മിറ്റി

വെള്ളാപ്പള്ളി നടേശനെപ്പോലെ വർഗീയ തിമിരം ബാധിച്ച ഒരാൾക്ക്‌ രാജ്യത്തെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മ ഭൂഷൻ നൽകി ആദരിക്കുന്നത് ആ പുരസ്കാരത്തിന്റെ നിലവാരം തകർക്കുമെന്ന് റിയാദ് ഒ ഐ സി സി മലപ്പുറം ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു.

ബി ജെ പി യുടെയും ആർ എസ്‌ എസിന്റെയും വിഭാഗീയതയുടെ രാഷ്ട്രീയത്തിന് കേരളത്തിൽ നിലമൊരുക്കാനായി വായിലൂടെ നിരന്തരം വർഗീയത വിസർജിക്കുന്ന വെള്ളാപ്പള്ളിക്ക് കേന്ത്രതിന്റെ വക ഉദ്ധിഷ്ട കാര്യത്തിനുള്ള ഉപകാര സ്മരണയാണ് ഈ പുരസ്‌കാരം.
ബി ജെ പി യുടെയും
സംഘ പരിവാറിന്റെയും കുഴലൂത്തുകാർക്കുള്ള ഫാൻസ് ബാഡ്ജിന്റെ നിലവാരത്തിലേക്ക് ദേശീയ ബഹുമതികളെ തരം താഴ്ത്തരുതെന്നും നേതാക്കൾ പ്രസ്ഥാവനായിലൂടെ ആവശ്യപ്പെട്ടു.

spot_img

Related Articles

Latest news