ഓ.ഐ.സി.സി. റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷവും സൗദി ദേശിയ ദിനാഘോഷവും സംഘടിപ്പിച്ചു. റിയാദിലെ പൊതു സമൂഹത്തിലെ നിരവധിയാളുകൾ പങ്കെടുത്ത പരിപാടി ശ്രദ്ധയമായി. ഓ.ഐ.സി.സി. റിയാദ് സെന്ററൽ കമ്മിറ്റി ആക്ടിങ് പ്രസിഡണ്ട് മുഹമ്മദലി മണ്ണാർക്കാട് സൗദി ദേശിയ ദിനാഘോഷത്തിന്റെ കേക്ക് മുറിച്ചു ആഘോഷങ്ങൾക്ക് തുടക്കമിട്ടു. നെസ്റ്റോ ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ ഓ.ഐ.സി.സി. ഗ്ലോബൽ നേതാവും പ്രോഗ്രാം കൺവീനറുമായ മജീദ് ചിങ്ങോലി പരിപാടികൾ ഉത്‌ഘാടനം ചെയ്തു. മാവേലിയായി ജോസ് എല്ലാവരുടെയും ശ്രദ്ധ പിടിച്ച് പറ്റി. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ നവാസ് വെള്ളിമാട്കുന്ന്, സലിം കളക്കര, യഹ്‌യ കൊടുങ്ങലൂർ, ഷംനാഥ് കരുനാഗപ്പള്ളി, ഷഫീഖ് കിനാലൂർ, ഗ്ലോബൽ മെമ്പർ അസ്‌കർ കണ്ണൂർ, നാഷണൽ കമ്മിറ്റി ഭാരവാഹികളായ സിദ്ധിഖ് കല്ലുപറമ്പൻ, ശ്രീജിത്ത് കോലോത്ത് , റഹ്മാൻ മുനമ്പത്ത് വിവിധ ജില്ലാ കമ്മിറ്റി പ്രസിഡന്റുമാരായ സജീർ പൂന്തുറ, ബാലുക്കുട്ടൻ, സുഗതൻ നൂറനാട്, ബഷീർ കോട്ടയം, ജോസ് കടമ്പനാട്, ശുകൂർ ആലുവ, സുരേഷ് ശങ്കർ, അമീർ പട്ടണത്ത്, ഹർഷദ് എം ടി. ജലീൽ കണ്ണൂർ, സലിം ആർത്തിയിൽ, വിനീഷ് ഒതായി, റഫീഖ് വെമ്പായം, കമറുദ്ധീൻ താമരക്കുളം, ഷാജി മഠത്തിൽ, റാഷി, അജയൻ ചെങ്ങന്നൂർ, നാസർ കല്ലറ, ജെയിംസ് മാങ്ങാംകുഴി, വല്ലി ജോസ് ഷാജി മുളക്കര, രാജു വഴിപാടി, രാജേഷ് ഉണ്ണിയാട്ടിൽ,ഇബ്രാഹിം ചേലക്കര, ഗഫൂർ ചന്ദ്രപിന്നി, മജീദ് മതിലകം, സോണി പാറക്കൽ, ജബ്ബാർ കക്കാട്, യൂസഫ് കൊടിയത്തൂര്, ശിഹാബ് കൈതപ്പൊയിൽ, ഹാറൂൺ കാര്കുട്ടി, ബാബു പട്ടാമ്പി, ഷിജു കോട്ടയം, ജോൺസൺ എറണാംകുളം, നിഷാദ് ഇടുക്കി, ഷാനവാസ് തുടങ്ങിയവർ നേതൃത്വം നൽകി. ജലീൽ കൊച്ചിൻ, ഷംസു കളക്കര,സലാം പെരുമ്പാവൂർ, സിയാദ് വർക്കല,അൽത്താഫ് കാലികറ്റ്, അനാമിക സുരേഷ്, ഷഹ്സ അർഷദ്, ആൻഡ്രിയ ജോൺസൺ , ഫിദ ഫാത്തിമ, സഫ ഷിറാസ് തുടങ്ങിയവർ നടത്തിയ ഗാനമേള പരിപാടിക്ക് കൊഴുപ്പേകി. ജനറൽ സെക്രട്ടറി അബ്ദുല്ല വല്ലഞ്ചിറ സ്വാഗതവും നിഷാദ് ആലംകോട് നന്ദിയും പറഞ്ഞു.