നിശ്ചയ ദാർഢ്യത്തിൻ്റെ കരുത്തും പ്രതീക്ഷയുമായി തൊഴിലാളികൾക്കും, പാർട്ടിയിലും പൊരുതിയ നേതാവ്: വി.എസിന്റെ നിര്യാണത്തിൽ അനുശോചിച്ച് റിയാദ് ഒഐസിസി

റിയാദ്: മുൻ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്ചുതാന്ദന്റെ നിര്യാണത്തിൽ റിയാദ് ഒഐസിസി അനുശോചിച്ചു. പതിറ്റാണ്ടുകളായി കേരള രാഷ്ട്രീയത്തിലെ നിറഞ്ഞുനിന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു വിഎസ്. ദുരിത ജീവിതം മാത്രമറിയാവുന്ന തൊഴിലാളികള്‍ക്ക് നിശ്ചയ ദാർഢ്യത്തിൻ്റെ കരുത്തും പ്രതീക്ഷയുമായി തൊഴിലാളികൾക്ക് വേണ്ടി പൊരുതി പ്രിയപ്പെട്ടവനായി മാറാൻ കഴിഞ്ഞ നേതാവായിരുന്നു വിഎസ് അച്ചുതാനന്ദൻ എന്ന് റിയാദ് ഒഐസിസി.

പുറത്തെ പോരാട്ടങ്ങള്‍ക്ക്‌ ഒപ്പം പാര്‍ട്ടിക്കുള്ളിലും വി.എസിനു പട നയിക്കേണ്ടി വന്നിട്ടുണ്ട്‌. വിഭാഗീയതയുടെ ചരിത്രമേറെയുള്ള സി.പി.എമ്മില്‍ അതിന്റെ ഒരു ഭാഗത്ത്‌ വി.എസ്‌ എപ്പോഴുമുണ്ടായിരുന്നു.നേതാക്കള്‍ തമ്മിലുള്ള വിഭാഗീയത കൊടികുത്തി നിന്നപ്പോഴും പാര്‍ട്ടിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം കാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. പാര്‍ട്ടിക്കാര്‍ക്ക്‌ മാത്രമല്ല തങ്ങള്‍ക്കുവേണ്ടി സംസാരിക്കാന്‍ ഒരു നേതാവുണ്ടെന്ന തോന്നല്‍ ഇടപെടലുകളിലൂടെ ഏതൊരാള്‍ക്ക് നല്‍കാനും വി.എസിനായി.

നയവ്യതിയാനങ്ങള്‍ക്കെതിരെയുള്ള പോരാട്ടം, വെട്ടിപ്പിടിക്കലുകള്‍, വെട്ടിനിരത്തലുകള്‍ കടുത്ത വിഭാഗീയ പോരാട്ടങ്ങള്‍ മാരാരിക്കുളം തോല്‍വി അങ്ങനെ കേരള രാഷ്ട്രീയത്തെ ആ മനുഷ്യൻ തനിക്കൊപ്പമാക്കി. വിഎസ് എന്ന തൊഴിലാളി നേതാവ് ലക്ഷോപലക്ഷങ്ങള്‍ക്ക് പ്രതീക്ഷയുടെ വെള്ളിവെളിച്ചമായി മാറാൻ കഴിഞ്ഞു. പാർട്ടി സീറ്റ് നിഷേധിച്ചപ്പോഴും, പരിഹസിച്ചപ്പോഴും, ഒറ്റപ്പെടുത്തിയപ്പോഴും തന്റെ വിപ്ലവ വീര്യം ഒട്ടും ചോരാതെ കയ്യൂർ,കരിവള്ളൂർ സമരപോരാട്ടങ്ങളുടെ ധീരസ്മരണകൾ ഓർമ്മിച്ച് കൊണ്ട് തന്റെ പ്രതിയോഗികൾക്ക് മറുപടികൾ നൽകിയും രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ പിന്നിട്ടപ്പോഴും യുവത്വത്തോടെ വിഎസ് എന്ന ധീര വിപ്ലവ പേരാളിക്ക് പ്രവർത്തിക്കാൻ കഴിഞ്ഞുവെന്നത് അദ്ദേഹത്തിന്റെ നിലപാടുകളായിരുന്നു എന്നത് നമ്മൾ ഈ സമയത്ത് ഓർക്കണമെന്ന് ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി വി.എസിനെ അനുശോചിച്ചു കൊണ്ട് പറഞ്ഞു.

spot_img

Related Articles

Latest news