ഒഐസിസി റിയാദ്- വണ്ടൂർ നിയോജക മണ്ഡലം കോൺഗ്രസ്സ് പ്രവർത്തക സംഗമം

റിയാദ്: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള മുഴുവൻ നിയോജകമണ്ഡലം കമ്മിറ്റികളും രൂപീകരിക്കുന്നതിന്റെ ഭാഗമായി ഒഐസിസി  റിയാദ് വണ്ടൂർ നിയോജകമണ്ഡലം കോൺഗ്രസ്സ് പ്രവർത്തക സംഗമവും പുതിയ കമ്മിറ്റി രൂപീകരണവും നടത്തി. റിയാദിലെ പാർട്ടി ആസ്ഥാനമായ സബർമതി ഓഫീസിൽ വെച്ച് നടന്ന യോഗം ജില്ലാ കമ്മിറ്റി പ്രസിഡന്റ് സിദ്ദീഖ് കല്ലുപറമ്പൻ ഉൽഘടനം ചെയ്തു. റിയാദ് -വണ്ടൂർ മണ്ഡലത്തിലെ പ്രവർത്തകരുടെ ഐക്യവും , പാർട്ടിയോടുള്ള കൂറും ഏറെ മാതൃകാപരമാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട്  അബ്ദുള്ള വല്ലാഞ്ചിറ അഭിപ്രായപ്പെട്ടു.

ജില്ലാ ജനറൽ സെക്രട്ടറി ജംഷാദ് തുവ്വൂർ അധ്യക്ഷൻ വഹിച്ച പ്രോഗ്രാമിൽ തിരഞ്ഞെടുക്കപ്പെട്ട പുതിയ മണ്ഡലം ഭാരവാഹികളെ ജില്ലാ മീഡിയ കൺവീനർ റിയാസ് വണ്ടൂർ പ്രഖ്യാപിച്ചു.

ഒഐസിസി  റിയാദ് വണ്ടൂർ നിയോജകമണ്ഡലം കമ്മിറ്റി ഭാരവാഹികൾ

മണ്ഡലം പ്രസിഡണ്ടായി ഇ. പി സഗീർ അലിയെയും, വൈസ് പ്രസിഡന്റുമാരായി നസീർ വണ്ടൂർ, തൻസീം കാളികാവ് എന്നിവരും,ജനറൽ സെക്രട്ടറിയായി അഡ്വ: തയ്യിബ് പുളിക്കലിനെയും , ഫായിസ് ചെറുകോട്നേയും,സെക്രട്ടറിമാരായി ആയി അഷറഫ് ശാന്തിനഗർ, ജംഷീർ പുളമണ്ണ, സലാഹുദ്ദീൻ തിരുവാലി, സാദിഖ് വെള്ളപ്പൊയിൽ എന്നിവരും ട്രഷറർ ആയി മഹമൂദ് കരുവാരകുണ്ട്നേയും തിരഞ്ഞെടുത്തു. വണ്ടൂർ എം എൽ എ ശ്രീ. എ പി അനിൽകുമാറിന്റെ പ്രത്യേക താല്പര്യത്തോടെ രൂപീകരിച്ച കമ്മിറ്റിക്കുള്ള നിർദ്ദേശങ്ങളും നയ പ്രഖ്യാപനവും നിയുക്ത പ്രസിഡണ്ട് ഇ പി സഗീർ അവതരിപ്പിച്ചു.

ജില്ലാ ഭാരവാഹികളായ റഫീക്ക് മമ്പാട്, ബഷീർ വാണിയമ്പലം എന്നിവർ പുതിയ കമ്മിറ്റിക്ക് ആശംസകൾ അറിയിച്ചു സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സമീർ മാളിയേക്കൽ സ്വാഗതവും സാലിഫ് സാലിഹ് നന്ദിയും പറഞ്ഞു .

spot_img

Related Articles

Latest news