ഒഐസിസി റിയാദ് വനിതാ വേദി ‘ഈദ് സംഗമം 2024’ ശ്രദ്ധേയമായി

ഒ.ഐ.സി.സി റിയാദ് വനിതാ വേദി ‘ഈദ് സംഗമം 2024’ ഇന്ത്യൻ എംബസി സ്കൂൾ അധ്യാപിക മൈമൂന അബ്ബാസ് ഉൽഘാടനം ചെയ്യുന്നു

റിയാദ്: ഒ.ഐ.സി.സി റിയാദ് വനിതാ വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ഈദ് സംഗമം 2024’ ജനപങ്കാളിത്തം കൊണ്ടും സംഘാടനാ മികവ് കൊണ്ടും ശ്രദ്ധേയമായി. മലാസ് ചെറീസ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമം ഇന്ത്യൻ എംബസി സ്കൂൾ അധ്യാപിക മൈമൂന അബ്ബാസ് ഉൽഘാടനം ചെയ്തു. ഒ.ഐ.സി.സി വനിതാ വേദി റിയാദ് പ്രസിഡന്റ് മൃദുല വിനീഷ് അധ്യക്ഷത വഹിച്ചു.

ചടങ്ങിന് ആശംസകൾ നേർന്നുകൊണ്ട് ഒഐസിസി സെൻട്രൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡൻ്റ് സജീർ പൂന്തുറ, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ, ഒഐസിസി ഗ്ലോബൽ കമ്മിറ്റി കോർഡിനേറ്റർ റഷീദ് കൊളത്തറ, ദേശീയ കമ്മിറ്റി അംഗം സലീം അർത്തിയിൽ, ജില്ലാ പ്രസിഡന്റുമാരായ കെകെ തോമസ് പത്തനംതിട്ട, ഷാജി മഠത്തിൽ ഇടുക്കി എന്നിവർ ആശംസകൾ അർപ്പിച്ചു. ഒ.ഐ.സി.സി വനിതാ വേദി സെക്രട്ടറി സിംന നൗഷാദ് ആമുഖ ഭാഷണവും, വനിതാ വേദി സെക്രട്ടറി ശരണ്യ ആഘോഷ് സ്വാഗതവും, വൈസ് പ്രസിഡന്റ്‌ ജാൻസി പ്രഡിൻ നന്ദിയും പറഞ്ഞു.

പരിപാടിയുടെ ഭാഗമായി വിവിധ വ്യക്തികളെ ചടങ്ങിൽ ആദരിച്ചു. റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ 30 വർഷത്തെ അദ്ധ്യാപനസേവനം പൂർത്തിയാക്കിയ സീനിയർ അധ്യാപിക മൈമൂന അബ്ബാസ്, റിയാദിൽ ആദ്യമായി ഗോൾഡൻ വിസ ലഭിച്ച പ്രമുഖ മലയാളി വ്യവസായി നൗഷാദ് കറ്റാനം(കൊളംമ്പസ് ഗ്രൂപ്പ്‌), ഉപരി പഠനത്തിനായി നാട്ടിലേക്കു പോകുന്ന ആൻഡ്രിയ ജോൺസൺ എന്നിവർക്ക് ഒഐസിസി വനിതാ വേദിയുടെ പ്രത്യേക പുരസ്‌കാരങ്ങൾ ഒഐസിസി സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സജീർ പൂന്തുറ, നിഷാദ് ആലംങ്കോട്, ബാലുക്കുട്ടൻ എന്നിവർ സമ്മാനിച്ചു.തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി. കൈരളി ഡാൻസ് അക്കാഡമി കുട്ടികളായ അൽമ റോസ് മാർട്ടിൻ,അനിതാ എലിസബത്ത് ജോജി,ലിയോണ ഡാലിയ,അവന്തിക അനൂപ്,അക്ഷയ ശ്യാം,ആമി,അഡോ,അന്ന,ദീക്ഷ വിനീഷ് എന്നിവർ ചേർന്ന് നടത്തിയ നൃത്ത നൃത്ത്യങ്ങൾ കാണികൾക്ക് പുത്തൻ അനുഭവം സമ്മാനിച്ചു.

നേഹ റഷീദ്,ദിയ റഷീദ്,ആൻഡ്രിയ ജോൺസൺ എന്നിവർ ചേർന്ന് നടത്തിയ സിനിമാറ്റിക്ക് ഡാൻസ് പരിപാടിക്ക് വേറിട്ട അനുഭൂതിയേകി.
റിയാദിലെ അറിയപ്പെടുന്ന ഗായകരായ മുഹമ്മദ് സിയാദ്,ജലീൽ കൊച്ചിൻ,അൽത്താഫ് കാലിക്കറ്റ്‌,ലെന ലോറൻസ്, ആൻഡ്രിയ ജോൺസൺ, ബീഗം,സഫ ഷിറാസ്,ഇയാസ്,ഇഷാൻ, ഷെഹിയ സിറാസ്, അയാറ റഷീദ്, വഹാബ് പട്ടേപ്പാടം,വഹാബ് ചിലങ്ക,ഹനീഫ പട്ടേപ്പാടം,ഹൃദയ ഹരീന്ദ്രൻ എന്നിവർ അവതരിപ്പിച്ച സംഗീത സന്ധ്യ പ്രേക്ഷകരുടെ മനം കവർന്നു. സണ്ണി കൂട്ടിക്കൽ അവതരിപ്പിച്ച മിമിക്രി വിത്യസ്ഥത കൊണ്ട് ജനശ്രദ്ധയാകർഷിച്ചു.

വൈസ് പ്രസിഡന്റ്‌ സ്മിതാ മൂഹിയുദീൻ, സെക്രട്ടറിമാരായ റീന ജോജി, ജോജി ബിനോയ്‌ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വനിതാ വേദി വൈസ് പ്രസിഡന്റ് ഭൈമി സുബിൻ അവതാരകയായിരുന്നു.

spot_img

Related Articles

Latest news