റിയാദ് : റിയാദിലെ രാഷ്ട്രീയ- സാമൂഹിക- കലാ- സാംസ്കാരിക- ജീവകാരുണ്ണ്യ രംഗത്തെ നിറസാനിധ്യമായിരുന്ന അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ ഒഐസിസി നേതാവ് സത്താർ കായംകുളത്തിന്റെ അനുസ്മരണ ചടങ്ങു റിയാദ് ഒഐസിസി സെൻട്രൽ കമ്മിറ്റി യുടെ കീഴിൽ സംഘടിപ്പിച്ചു.
റിയാദ്ക്കാരുടെ സത്താർ ഇക്കാ വിട്ടു പിരിഞ്ഞിട്ട് 2 വർഷം കഴിഞ്ഞിട്ടും അദ്ദേഹം പ്രവാസ ലോകത്തു നടത്തിയ നന്മയാർന്ന പ്രവർത്തങ്ങൾ ആണു അദ്ദേഹത്തെ റിയാദ് പൊതു സമൂഹം ഇന്നും അനുസമരിക്കുന്നതിനുള്ള കാരണം എന്നു അനുസ്മരണചടങ്ങ് ഉത്ഘാടനം ചെയ്തു സംസാരിച്ച ഒഐസിസി പ്രസിഡന്റ് സലീം കളക്കര പറഞ്ഞു.
ഒഐസിസി എന്ന പ്രസ്ഥാനത്തിന്റെ അമരക്കാരൻ സ്ഥാപക നേതാവ് തുടങ്ങി മതേതരത്വം മുറുകെ പിടിച്ചിരുന്ന ഒരു ജനകീയനായ കൊണ്ഗ്രെസ്സ് നേതാവ് ആയിരുന്നു സത്താർ കായംകുളം എന്നു അനുസ്മരണം നടത്തിയവർ എല്ലാവരും അഭിപ്രായപെട്ടു.
നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് സി ഇ ഒ അബ്ദുൾ നാസർ, കേളി പ്രസിഡന്റ് സിബിൻ ഇക്ബാൽ, ഇസ്ലാഹി സെന്റർ പ്രതിനിധി ജലീൽ, ഒഐസിസി മുൻ പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ, നാഷണൽ കമ്മിറ്റി പ്രതിനിധി ഷാജി സോനാ,സലീം അർത്തിയിൽ,അഡ്വ. അജിത്,ഒഐസിസി വൈസ് പ്രസിഡന്റ് മുഹമ്മദലി മണ്ണാർകാട്,രഘു നാഥ് പറശനികടവ്, ബാലു കുട്ടൻ,ഷുക്കൂർ ആലുവ,അമീർ പട്ടണം,സൈഫ് കായംകുളം, ഷാനവാസ് മുനമ്പത്തു,നാദിർഷ റഹ്മാൻ, ഹക്കീം പട്ടാമ്പി,ജില്ലാ പ്രസിഡന്റ്മാരായ ബഷീർ കോട്ടയം,സിദ്ധിക്ക് കല്ലുപറമ്പൻ, സിജോ വയനാട്,ഒമർ ഷരീഫ്,ഷബീർ വരിക്കപ്പള്ളി, ഷാജി മഠത്തിൽ,മാത്യു ജോസഫ് മാധ്യമ പ്രവർത്തകരായ വി ജെ നസറുദ്ധീൻ, ഷിബു ഉസ്മാൻ, സാമൂഹിക പ്രവർത്തകരായ സനൂപ് പയ്യനൂർ, ഗഫൂർ കൊയിലാണ്ടി, സലീം പള്ളിയിൽ , ഷാജി കെഎംസിസി,എന്നിവർ സത്താറിനെ അനുസ്മരിച്ചു കൊണ്ട് സംസാരിച്ചു.
ഒഐസിസി വർക്കിങ് പ്രസിഡന്റ് നവാസ് വെള്ളിമാട് കുന്നു അധ്യക്ഷത വഹിച്ച ചടങ്ങിൽ
ഒഐസിസി ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ ആമുഖം പറഞ്ഞു. ജനറൽ സെക്രട്ടറി നിഷാദ് ആലംകോട് സ്വാഗതവും ജോയിന്റ് ട്രഷറർ കരീം കൊടുവള്ളി നന്ദിയും പറഞ്ഞു.

