ഒ.ഐ.സി.സി സുരക്ഷാ പദ്ധതിയുടെ ജില്ലാതല അംഗത്വ ഫോം വിതരണം നടത്തി.

റിയാദ്: ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പ്രവാസി സുരക്ഷാ പദ്ധതിയുടെ കോഴിക്കോട് ജില്ലാതല അംഗത്വ ഫോം വിതരോണോദ്ഘാടനം  ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി വർക്കിംഗ് പ്രസിഡന്റും സുരക്ഷാ പദ്ധതി കൺവീനറുമായ നവാസ് വെള്ളിമാട്കുന്ന് ഒ.ഐ.സി.സി കോഴിക്കോട് ജില്ല ജീവകാരുണ്യ കൺവീനർ സഫാദ് അത്തോളിക്ക് നൽകി കൊണ്ട് നിർവ്വഹിച്ചു.

ബത്ഹ സെൻട്രൽ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് ഹർഷാദ് എം.ടി, സെൻട്രൽ കമ്മിറ്റി മീഡിയ കൺവീനർ അശ്റഫ് മേച്ചേരി, ജില്ലാ കമ്മിറ്റി ഭാരവാഹികളായ മോഹൻദാസ് വടകര,നാസർ മാവൂർ, ഒമർ ഷരീഫ്, മജു സിവിൽ സ്റ്റേഷൻ, ശിഹാബ് കൈതപൊയിൽ,സൻജ്ജീർ കോളിയോട്ട്,സാദിഖ് സി.കെ, അസ്ക്കർ മുല്ലവീട്ടിൽ,സിബി ചാക്കോ കോടഞ്ചേരി, മുജീബ് റഹിമാൻ കൂടരഞ്ഞി, സത്താർ കാവിൽ എന്നിവർ സന്നിഹിതരായി.

spot_img

Related Articles

Latest news