റിയാദ്: ജനാധിപത്യം ബോധമുള്ള വളർന്നുവരുന്ന തലമുറയ്ക്ക് കൈതങ്ങായി ഒഐസിസി റിയാദ് തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ സഹായഹസ്തം ഒഐസിസി തൃശ്ശൂർ ജില്ല റിയാദ് പ്രസിഡൻ്റ് നാസർ വലപ്പാട് കെ.എസ്.യു കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ചുമതലയുള്ള സംസ്ഥാന കൺവീനർ ആസിഫ് മുഹമ്മദിന് കൈമാറി.
ചടങ്ങിൽ ഡിസിസി ജനറൽ സെക്രട്ടറി സി.എസ് രവീന്ദ്രൻ, കൈപ്പമംഗലം ബ്ലോക്ക് പ്രസിഡൻ്റ് സുനിൽ.പി.മേനോൻ,
ഒഐസിസി മുൻ ജില്ലാ പ്രസിഡൻ്റ് ബെന്നി വാടാനപ്പള്ളി, കരയാമുട്ടം സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് കെ.എച്ച് കബീർ, മതിലകം മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ടി.എസ് ശശി, മജീദ് മതിലകം, കെ.എസ്.യു ജില്ലാ സെക്രട്ടറി അസ്ലം പുന്നിലത്ത്, നിയോജകമണ്ഡലം കെഎസ്‌യു പ്രസിഡൻ്റ് എഡ്വിൻ റാഫേൽ, കെഎസ്‌യു കെ.കെ.ടി.എം കോളേജ് യൂണിറ്റ് പ്രസിഡൻ്റ് റിസ്വാൻ, അസ്മാബി കോളേജ് യൂണിറ്റ് സെക്രട്ടറി നിസാം അസീസ് തുടങ്ങിയവർ സന്നിഹിതരായി.