ഒഐസിസി–ഇൻകാസ് തൃശൂർ ജില്ലാ കോർഡിനേഷൻ കമ്മിറ്റി മേയർ, ഡെപ്യൂട്ടി മേയർ എന്നിവരെ സന്ദർശിച്ചു

തൃശൂർ: ഒഐസിസി–ഇൻകാസ് തൃശൂർ ജില്ലാ കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂർ മേയർ ഡോ. നിജി ജസ്റ്റിനെയും ഡെപ്യൂട്ടി മേയർ എ. പ്രസാദിനെയും സന്ദർശിച്ച് അഭിനന്ദനം അറിയിച്ചു. നഗരത്തിന്റെ വികസന പ്രവർത്തനങ്ങൾക്കും ഭരണനേട്ടങ്ങൾക്കും നേതൃത്വം നൽകുന്ന മേയറിനെയും ഡെപ്യൂട്ടി മേയറിനെയും സംഘം പ്രശംസിച്ചു.

സന്ദർശനത്തിൽ എൻ.പി. രാമചന്ദ്രൻ, ടി.എ. രവീന്ദ്രൻ, ചന്ദ്രപ്രകാശ് ഇടമന, സുനിൽ എ.കെ., ഹംസ, സി.കെ. രാജഗോപാൽ എന്നിവർ പങ്കെടുത്തു. കേരളത്തിന്റെ സമഗ്ര വളർച്ചയിൽ പ്രവാസികൾ വഹിക്കുന്ന നിർണായക പങ്കും, കോൺഗ്രസ് പാർട്ടിക്ക് ഇൻകാസ്–ഒഐസിസി നൽകിവരുന്ന ശക്തമായ പിന്തുണയും ഡെപ്യൂട്ടി മേയർ എ. പ്രസാദ് പ്രത്യേകമായി പ്രകീർത്തിച്ചു.

പ്രവാസി സമൂഹവും സംസ്ഥാനത്തെ ഭരണകൂടവും തമ്മിലുള്ള സഹകരണ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഇത്തരം കൂടിക്കാഴ്ചകൾ സഹായകമാണെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.

spot_img

Related Articles

Latest news