ഒഐസിസി തൃശൂർ സമ്മിറ്റ് 2026ൽ പങ്കെടുക്കാൻ  യൂത്ത് കൊണ്ഗ്രെസ്സ് സംസ്ഥാന പ്രസിഡന്റ് ഒ. ജെ. ജനീഷ് റിയാദിൽ എത്തി

റിയാദ്.ഓ ഐ സി സി തൃശൂർ ജില്ലാ കമ്മറ്റി യുടെ പതിനഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന തൃശൂർ സമ്മിറ്റ് 2026 എന്ന വാർഷികാഘോഷ പരിപാടിയിൽ പങ്കെടുക്കുന്നതിനായി യൂത്ത് കൊണ്ഗ്രെസ്സ് സംസ്ഥാന പ്രസിഡന്റ് ഒ. ജെ. ജനീഷ് റിയാദിൽ എത്തി. ഒഐസിസി നേതാക്കളായ നാസർ വലപ്പാട്, സലീം കളക്കര,,സുരേഷ് ശങ്കർ, യഹിയ കൊടുങ്ങല്ലൂർ മുസ്തഫ കൊടുങ്ങല്ലൂർ,സൈനുദ്ധീൻ, ഷംസീർ,മുസ്തഫ എന്നിവർ ചേർന്നു അദ്ദേഹത്തെ എയർപോർട്ടിൽ സ്വീകരിച്ചു.

ഇന്ന് രാത്രി 7 മണിക് വലീദ് ഇസ്ഥിരഹായിൽ വെച്ചു നടക്കുന്ന ഒഐസിസി വാർഷികാഘോഷ പരിപാടിയിൽ അദ്ദേഹം റിയാദ് പൊതു സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കും.

അതിനോടാനുബന്ധിച്ചു നടക്കുന്ന സംഗീത പരിപാടിയിൽ പ്രശസ്ത സിനിമ പിന്നണി ഗായകൻ ജാസിം ജമാൽ നയിക്കുന്ന ഗാനമേളയും റിയാദിലെ കലാകാൻമാരും കലാകാരികളും ചേർന്നൊരുക്കുന്ന നൃത്തനൃത്യങ്ങളും ഉണ്ടായിരിക്കുമെന്നും സംഘാടകർ അറിയിച്ചു. .

spot_img

Related Articles

Latest news