റിയാദ്: റിയാദ് ഒഐസിസി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവാസികൾക്കായി നടപ്പിലാക്കിയ പ്രവാസി സുരക്ഷ പദ്ധതി അംഗമായ ഒഐസിസി കണ്ണൂർ ജില്ല പ്രസിഡന്റ് പദവിയിലിരിക്കെ അസൂഖ ബാധിതനായി മരണപ്പെട്ട അബ്ദുൽ മജീദിന്റെ കുടുംബത്തിന് കണ്ണൂരിലെ അദ്ധേഹത്തിന്റെ വസതിയിലെത്തി ഒഐസിസി സുരക്ഷ പദ്ധതിയുടെ തുക ഭാരവാഹികൾ കൈമാറി. പള്ളിക്കുന്ന് മണ്ഡലം പ്രസിഡന്റ് വസന്ത് പള്ളിയം മൂലയിൽ നിന്ന് മകൻ മുഹമ്മദ് അർഷാദ് മജീദാണ് തുക സ്വീകരിച്ചത്. ചടങ്ങിൽ പ്രവാസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രഘുനാഥ് തളിയിൽ, ജില്ല പ്രസിഡന്റ് മുഹമ്മദലി കൂടാളി,ഒഐസിസി നാഷണൽ കമ്മിറ്റി അംഗം അഷ്‌കർ കണ്ണൂർ,ഒഐസിസി കണ്ണൂർ ജില്ലാ ഭാരവാഹികളായിരുന്ന മൻസൂർ പി എം,അഷ്‌റഫ് എം എന്നിവർ സന്നിഹിതരായി.
അതേ സമയം ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന രണ്ടാം ഘട്ട പ്രവാസി സുരക്ഷാ പദ്ധതിക്ക് തുടക്കമായി. സൗദിയിൽ സ്ഥിരമായി താമസിക്കുന്ന ഇഖാമയുള്ള ഏതൊരാൾക്കും ഈ പദ്ധതിയിൽ അംഗത്വം എടുക്കാവുന്നതാണ്,ഒരു വർഷമാണ് ഈ പദ്ധതി കാലാവധി.അഥവാ അംഗത്വം എടുത്ത വ്യക്തി മരണപ്പെടുകയോ,അല്ലങ്കിൽ മാരകമായ അസൂഖ ബാധിതനാവുകയോ ചെയ്യുന്ന പക്ഷം അദ്ദേഹത്തിന്റെ ആശ്രിതർക്കായി നൽകുന്ന തുകയ്ക്ക് പുറമെ, നാല് വർഷം തുടർച്ചയായി അംഗങ്ങളായ ഏതൊരാൾക്കും പ്രവാസം അവസാനിച്ച് നാട്ടിലേക്ക് പോകുന്ന പക്ഷം അവർക്ക് 25,000 രൂപ വീതം തിരിച്ച് നൽകുന്നതും ഈ പദ്ധതിയുടെ പ്രത്യേകതയാണ്. അംഗത്വ ഫോം ആവശ്യമുള്ളവർ ഒഐസിസി സെൻട്രൽ കമ്മിറ്റിയുമായോ, അതാത് ജില്ല കമ്മിറ്റിയുമായോ ബന്ധപ്പെടേണ്ടതാണ് പ്രവാസി സുരക്ഷാ പദ്ധതി കൺവീനർ അറീയിച്ചു.