റിയാദ്:
ഒവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ പതിനാലാമത് വാർഷികാഘോഷം ഓഗസ്റ്റ് 29-വെള്ളി വൈകുന്നേരം 5 മണിക്ക് ബത്ഹ ഡി പാലസിൽ നടക്കും. പ്രമുഖ കോൺഗ്രസ് നേതാവും കോവളം നിയോജക മണ്ഡലം എം.എൽ.എയുമായ അഡ്വ: എം. വിൻസന്റ് മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
“വാഗണിൽ പൂത്ത വാക പൂവിതൾ, ജാലിയനിലും” എന്ന പ്രമേയത്തിലാണ് വാർഷികാഘോഷം സംഘടിപ്പിക്കുന്നത്. രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ പ്രവർത്തകരുടെ സാന്നിധ്യത്തിൽ പൊതു സമ്മേളനവും, വിവിധ കലാപരിപാടികളും, മെഹന്തി മത്സരവും നടക്കും.
സംഘാടക സമിതി അംഗങ്ങളായ ജില്ലാ പ്രസിഡന്റ് വിൻസെന്റ് കെ. ജോർജ്, ജനറൽ സെക്രട്ടറി അൻസാർ എ.എസ്., പ്രോഗ്രാം കോ-ഓർഡിനേറ്റർ സജീർ പൂത്തുറ, പ്രോഗ്രാം കൺവീനർ അൻസാർ വർക്കല എന്നിവർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.