റിയാദ്.
ഒഐസിസി വയനാട് ജില്ലാ കമ്മറ്റി യും മറ്റു സ്നേഹനിധികളായ സഹപ്രവർത്തകരും ചേർന്നു വയനാട് ജില്ലയിലെ കല്പറ്റ നിയോജകമണ്ഡലത്തിലെ മൂപ്ലൈനാട് പഞ്ചായത്തിൽ താമസിക്കുന്ന തോളൂർ വീട്ടിൽ റഷീദിനുള്ള കൃത്രിമ കാൽ വിതരണം ചെയ്തു.
പ്രമേഹ രോഗബാധിതനായ റഷീദിന് അസുഖം മൂർച്ഛിചതിനെ തുടർന്നു ഒരു കാൽ മുട്ടിനു മുകളിൽ വെച്ചു മുറിച്ചു മാറ്റേണ്ടി വന്നിരുന്നു. ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബം നിത്യ വൃത്തിക്കു പോലും നിവർത്തിയില്ലാതെ ആയപ്പോൾ ആണു ഈ വിഷയം സ്ഥലം എം എൽ എ
അഡ്വ. ടി. സിദ്ധിക് മുഖാന്തിരം ഒഐസിസി വയനാട് ജില്ലാ പ്രസിഡന്റ് സിജോ ചാക്കോയുടെ ശ്രദ്ധയിൽ പെടുത്തിയത്.
തുടർന്നു വയനാട് ജില്ലാ കമ്മിറ്റിയും സ്നേഹനിധികളായ കൂട്ടുകാരും ചേർന്നാണ് കൃത്രിമ കാൽ വാങ്ങിക്കുന്നതിനെ പറ്റി ആലോചിക്കുകയും അതിനു വേണ്ടുന്ന ധനസഹായം ആ കുടുംബത്തെ ഏല്പിക്കുകയും ചെയ്തത്.
കഴിഞ്ഞ ദിവസം കോയമ്പത്തൂരിൽ നിന്നും റഷീദും കുടുംബവും കൃത്രിമ കാൽ വെക്കുകയും നാട്ടിലേക്ക് യാത്ര തിരിക്കുകയും ചെയ്തു.
ഈ വിഷയവുമായി ബന്ധപ്പെട്ടു സഹായം ചെയ്തവരോടുള്ള നന്ദിയും കടപ്പാടും ഒഐസിസി വയനാട് പ്രസിഡന്റ് സിജോ എല്ലാവരെയും അറിയിക്കുകയും ചെയ്തു.

