റിയാദ്: വയനാട് ജില്ലയിലെ കോൺഗ്രസ് പ്രവർത്തകരേയും അനുഭാവികളേയും ഉൾപ്പെടുത്തി ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്‌ദുള്ള വല്ലാഞ്ചിറയുടെ നേതൃത്വത്തിൽ വയനാട് ജില്ല ഒഐസിസി റിയാദ് അഡ്ഹോക്ക് കമ്മിറ്റിക്ക് രൂപം നൽകി. ചടങ്ങിൽ വയനാട് എംഎൽഎ ടി.സിദ്ദീഖ് മുഖ്യാഥിതി ആയിരുന്നു. ഒഐസിസി സെൻട്രൽ കമ്മറ്റി ഭാരവാഹികളായ അമീർപട്ടണത്ത്,സുരേഷ് ശങ്കർ, ബാലു കുട്ടൻ,നിഷാദ് ആലംകോട്,അബ്ദുൽ കരീം കൊടുവള്ളി,അഷ്‌റഫ് മേച്ചേരി എന്നിവർ പുതിയതായി രൂപം നൽകിയ ജില്ല കമ്മറ്റിക്ക് ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.സംഘടനാ ചുമതലയുള്ള സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഫൈസൽ ബാഹസൻ യോഗത്തിന് സ്വാഗതവും
വർക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്നു നന്ദിയും പറഞ്ഞു.
റിയാദിലുള്ള വയനാട് ജില്ലക്കാരായ ഒഐസിസിയുമായി ചേർന്നു പ്രവർത്തിക്കാൻ താല്പര്യമുള്ള കോൺഗ്രസ്സ് പ്രവർത്തകരും അനുഭാവികളും താഴെ കാണുന്ന 0576282629 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടെണ്ടതാണന്ന് അഡ്ഹോക്ക് കമ്മറ്റി ചുമതലയുള്ള
സിജോ പുൽപള്ളി അറീയിച്ചു.