റിയാദ്: ഒ.ഐ.സി.സി റിയാദ് വനിതാ വേദിയുടെ നേതൃത്വത്തിൽ ഏപ്രിൽ 18 വെള്ളിയാഴ്ച വൈകുന്നേരം ഏഴുമണിക്ക്, ചെറീസ് ഓഡിറ്റോറിയത്തിൽ
“Protecting Our Future: A Heart-to-Heart on Drug Abuse, Cyber Safety & Social Media Dangers – A Wake-Up Call for Parents & Teens!” എന്ന തലക്കെട്ടിൽ ബോധവൽക്കരണ സെഷൻ സംഘടിപ്പിക്കുന്നു.
ഇന്ന് നമ്മുടെ സമൂഹത്തെ ബാധിക്കുന്ന നിർണായക പ്രശ്‌നങ്ങൾ, പ്രത്യേകിച്ച് ലഹരിവസ്തുക്കളുടെ ദുരുപയോഗം, സൈബർ ഭീഷണികൾ, സോഷ്യൽ മീഡിയയുടെ ഉത്തരവാദിത്തപരമായ ഉപയോഗം എന്നിവ ഉയർത്തുന്ന വെല്ലുവിളികൾ എന്നിവ അഭിസംബോധന ചെയ്യുന്നതിനാണ് ഈ സെഷൻ ലക്ഷ്യമിടുന്നത്.
സെഷൻ നയിക്കുന്നത് അറിയപ്പെടുന്ന ലൈഫ് കോച്ചും തെറാപ്പിസ്റ്റും പരിശീലകയുമായ സുഷമ ഷാനാണ്, അവർ മാതാപിതാക്കൾക്കും കൗമാരക്കാർക്കും വിലപ്പെട്ട ഉൾക്കാഴ്ചകളും പ്രായോഗിക മാർഗ്ഗനിർദ്ദേശങ്ങളടക്കം നൽകുന്നതാണ്. കേരളത്തിലും അതിനപ്പുറത്തും ഈ പ്രശ്നങ്ങളുടെ വർദ്ധിച്ചുവരുന്ന പ്രസക്തി കണക്കിലെടുക്കുമ്പോൾ ഈയൊരു സെഷൻ നമ്മുടെ സമൂഹത്തിന് വളരെയധികം ഗുണം ചെയ്യുന്നതാണന്നും, അതുകൊണ്ട് തന്ന കുട്ടികൾക്കും മാതാപിതാക്കൾക്കും ഒരുപോലെ ഉപകാരപ്രദം ആകുന്ന ഈയൊരു പ്രോഗ്രാമിലേക്ക് ഏവരെയും ക്ഷണിക്കുന്നതായും ഒ.ഐ.സി.സി റിയാദ് വനിതാ വേദി ഭാരവാഹികൾ വാർത്താ കുറിപ്പിൽ അറീയിച്ചു.