എണ്ണവില ഇടിഞ്ഞു

ന്യൂയോര്‍ക്ക്​: അന്താരാഷ്​ട്ര വിപണിയില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും എണ്ണവില ഇടിഞ്ഞു. രണ്ടാഴ്ചക്കിടയിലുള്ള ഏറ്റവും കുറഞ്ഞനിരക്കിലാണ്​ എണ്ണവില. ​യുറോപ്യന്‍ രാജ്യങ്ങളില്‍ കോവിഡ്​ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതും യു.എസ്​ ഡോളര്‍ കരുത്താര്‍ജിക്കുന്നതുമാണ്​ എണ്ണവിലയെ സ്വാധീനിക്കുന്നത്​.

ബ്രെന്‍റ്​ ക്രൂഡ്​ ഓയിലിന്‍റെ ഫ്യൂച്ചര്‍ വിലകള്‍ 3.74 ഡോളര്‍ ഇടിഞ്ഞ്​ 64.26 ഡോളറിലെത്തി. 5.5 ശതമാനം ഇടിവാണ്​ രേഖപ്പെടുത്തിയത്​. ഡബ്യു.ടി.ഐ ക്രൂഡിന്‍റെ വില 3.80 ഡോളറിന്‍റെ ഇടിവുണ്ടായി. 5.9 ശതമാനം കുറവാണ്​ രേഖപ്പെടുത്തിയത്​.

മാര്‍ച്ച്‌​ രണ്ടിന്​ ശേഷമുള്ള കുറഞ്ഞ നിരക്കിലാണ്​ ഡബ്യു.ടി.ഐ ക്രൂഡിന്‍റെ മൂല്യം. ബ്രെന്‍റ്​ ക്രൂഡോയിലിന്‍റെ വില മാര്‍ച്ച്‌​ മൂന്നിന്​ ശേഷമുള്ള കുറഞ്ഞ നിരക്കിലാണ്​. യുറോപ്യന്‍ വാക്​സിന്‍ നല്‍കുന്നത്​ മന്ദഗതിയിലായതും കോവിഡ്​ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതുമാണ്​ എണ്ണവിലയെ സ്വാധീനിക്കുന്നതെന്നാണ്​ വിദഗ്​ധരുടെ പക്ഷം.

spot_img

Related Articles

Latest news