ഇലക്‌ട്രിക് സ്‌കൂട്ടര്‍ വിപണി പിടിക്കാൻ ഓല വരുന്നു

ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ വിപണിയില്‍ പ്രവേശിക്കാന്‍ ഒരുങ്ങുകയാണ് ഓല. ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ ഉത്പാദനം ആരംഭിച്ച കമ്പനി അടുത്തിടെ ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ ആദ്യ ചിത്രങ്ങള്‍ അവതരിപ്പിച്ചിരുന്നു.

ഓരോ 2 സെക്കന്‍ഡിലും ഒരു ഇലക്‌ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മിക്കുന്നുണ്ടെന്നാണ് ഓലയുടെ അവകാശ വാദം. സ്‌കൂട്ടര്‍ സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്നും സൂചനയുണ്ട്.

സ്‌കൂട്ടറിന് എല്‍ഇഡി ഹെഡ്‌ലൈറ്റ്, എല്‍ഇഡി ഇന്‍ഡിക്കേറ്റര്‍, വലിയ സീറ്റ്, മിററുകള്‍, ഫ്രണ്ട് ആപ്രോണ്‍ എന്നിവ ലഭിക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. ആംസ്റ്റര്‍ഡാം ആസ്ഥാനമായുള്ള ഇലക്‌ട്രിക് ഇരുചക്ര വാഹന ബ്രാന്‍ഡായ എറ്റെര്‍ഗോ ബിവിയുടെ ഉല്‍പ്പന്നമായ എറ്റെര്‍ഗോ ആപ്പ്‌ സ്‌കൂട്ടറിനെ അടിസ്ഥാനമാക്കിയാണ് ഓല ഇലക്‌ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മിക്കുന്നത്.

spot_img

Related Articles

Latest news