ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ ക്ഷേമപദ്ധതികള്‍ പേര് മാറ്റി അവതരിപ്പിക്കുന്നു : മുനീര്‍

പിണറായി സര്‍ക്കാര്‍ എടുത്തു കാണിക്കുന്ന ക്ഷേമപദ്ധതികളുടെയും വികസനങ്ങളുടെയും പിതൃത്വം യു.ഡി.എഫിനാണെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികള്‍ പലതും പേരുമാറ്റി അവതരിപ്പിക്കുകയായിരുന്നു എല്‍.ഡി.എഫ് സര്‍ക്കാറെന്നും എം.കെ മുനീര്‍ പറഞ്ഞു. കോഴിക്കോട് തിരുവമ്പാടിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുനീര്‍.

ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര കോഴിക്കോട് ജില്ലയില്‍ പര്യടനം തുടരുകയാണ്. തിരുവമ്പാടിയിലും താമരശ്ശേരിയിലും നടന്ന പരിപാടിയില്‍ പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീറിനൊപ്പം, യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍, പി. ജെ ജോസഫ്, ജോണി നെല്ലൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഇന്ന് കോഴിക്കോട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ യാത്രക്ക് സ്വീകരണം നല്‍കും. കാലത്ത് 10 മണിക്ക് പേരാമ്പ്രയില്‍ നിന്നാരംഭിക്കുന്ന യാത്ര വൈകിട്ട് 5 മണിക്ക് കോഴിക്കോട് നടക്കുന്ന പൊതു സമ്മേളനത്തോടെ സമാപിക്കും. കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകള്‍ പിന്നിട്ടാണ് യാത്ര കോഴിക്കോട്ടെത്തിയത്.

spot_img

Related Articles

Latest news