മുഖകാന്തി കൂട്ടാൻ ഒലിവ്‌ ഓയില്‍ ഇങ്ങനെ ഉപയോ​ഗിക്കൂ

ആന്റിഓക്‌സിഡന്റുകളും ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങളും ധാരാളം അടങ്ങിയ എണ്ണകളിൽ ഒന്നാണ് ഒലിവ്‌ ഓയിൽ. ചര്‍മ്മത്തിലെ കേടുപാടുകള്‍ കുറയ്ക്കാന്‍ ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ ഓക്സിഡേറ്റീവ് സ്ട്രെസ് എന്നിവ സഹായിക്കുന്നു. മുഖസൗന്ദര്യത്തിനായി ഒലിവ് ഓയില്‍ ഏതൊക്കെ രീതിയില്‍ ഉപയോ​ഗിക്കാമെന്ന് നോക്കാം.

പാല്‍പ്പാട, തക്കാളിനീര് എന്നിവ കലര്‍ത്തി ഇതില്‍ രണ്ട് തുള്ളി ഒലിവ് ഓയില്‍ ചേര്‍ത്തിളക്കി മുഖത്തു പുരട്ടി മസാജ് ചെയ്യാം. അല്‍പം കഴിഞ്ഞു കഴുകിക്കളയാം. മുഖത്തെ ചുളിവുകള്‍ കുറയ്ക്കാന്‍ ഇത് സഹായിക്കും.

ഒലീവ് ഓയില്‍, ചെറുനാരങ്ങാനീര്, തേന്‍ എന്നിവ തുല്യ അളവിലെടുത്തു കൂട്ടിക്കലര്‍ത്തുക. ഇത് മുഖത്തു പുരട്ടാം. അര മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇത് ഇടാവുന്നതാണ്.

അരകപ്പ് ഓട്‌സ് വേവിച്ചെടുക്കുക. ഇത് തണുത്ത ശേഷം ഒരു ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍ കലര്‍ത്തുക. ഇതിലേയ്ക്ക് ഒരു മുട്ടവെള്ളയും അല്‍പം ചെറുനാരങ്ങാനീരും ചേര്‍ത്തിളക്കാം. ഇത് മുഖത്തു പുരട്ടി കാല്‍ മണിക്കൂര്‍ കഴിയുമ്ബോള്‍ കഴുകിക്കളയാം.

spot_img

Related Articles

Latest news