സാങ്കേതിക തകരാര്‍; കോഴിക്കോടുനിന്ന് മസ്കറ്റിലേക്ക് പോയ വിമാനം തിരിച്ചിറക്കി, യാത്രക്കാര്‍ സുരക്ഷിതര്‍

കോഴിക്കോട്: കോഴിക്കോട് നിന്ന് മസ്കറ്റിലേക്ക് പോയ വിമാനം തിരിച്ചിറക്കി. മസ്കറ്റിലേക്ക് പോയ ഒമാൻ എയര്‍വേയേസ് വിമാനമാണ് തിരിച്ചിറക്കിയത്.

രണ്ടര മണിക്കൂറോളം കരിപ്പുര്‍ വിമാനത്താവളത്തിനു മുകളില്‍ പറന്ന ശേഷം വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. ഒമാൻ എയര്‍വേയ്സിന്റെ 298-ാം നമ്പര്‍ വിമാനമാണ് തിരിച്ചിറക്കിയത്.

വിമാനത്തിൻ്റെ വെതര്‍ റഡാറിലെ സാങ്കേതിക തകരാര്‍ കാരണമാണ് വിമാനം തിരിച്ചിറക്കേണ്ടി വന്നത്. രാവിലെ 9.02-നാണ് വിമാനം കോഴിക്കോട്ടുനിന്ന് പുറപ്പെട്ടത്. തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതോടെ വിമാനം തിരിച്ചു ലാൻഡ് ചെയ്യാനുള്ള ക്രമീകരണങ്ങള്‍ സ്വീകരിക്കുകയായിരുന്നു.

162 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. യാത്രക്കാര്‍ പൂര്‍ണമായും സുരക്ഷിതരാണ്. തിരിച്ചിറക്കിയ ശേഷം സാങ്കേതിക വശങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. തകരാര്‍ പരിഹരിക്കാനായാല്‍ യാത്ര തുടരുമെന്നും അതിനു കഴിഞ്ഞില്ലെങ്കില്‍ യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റിയ ശേഷം ബദല്‍ സംവിധാനങ്ങളൊരുക്കുമെന്നും അധികൃതര്‍ അറിയിച്ചു.

വെതര്‍ റഡാര്‍ തകരാറിലായാല്‍ കാലാവസ്ഥയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കില്ല. മഴക്കാലമായതിനാല്‍ അത് അപകടസാധ്യത ഉയര്‍ത്തിയേക്കാം എന്നതുകൊണ്ടാണ് വിമാനം തിരിച്ചിറക്കിയത്. ഇന്ധനം കത്തിച്ചു തീര്‍ക്കാനായി കരിപ്പൂര്‍ വിമാനത്താവളത്തിന്റെ മുകളില്‍ രണ്ടര മണിക്കൂറായി വിമാനം ചുറ്റിപ്പറന്നുകൊണ്ടിരിക്കുകയായിരുന്നു.

spot_img

Related Articles

Latest news