മസ്കറ്റ് : ഒമാനില്‍ ബസ് യാത്രയ്ക്കിടെ ഹൃദയാഘാതത്താല്‍ കണ്ണൂര്‍ സ്വദേശി മരിച്ചു. മുവാഞ്ചേരി കൊല്ലന് ചാലില്‍ മുഹമ്മദ് (59) ആണ് മരിച്ചത്.
മിസ്ഫയില്നിന്നും മസ്കറ്റിലേക്ക് യാത്ര ചെയ്യവേയാണ് മരണം.
മിസ്ഫയില് ഹോട്ടല്‍ ജീവനക്കാരനായിരുന്നു. പിതാവ് അബ്ദുല്‍ ഖാദര്‍ കൊല്ലന് ചാലില്‍. മാതാവ് മറിയുമ്മ. ഭാര്യ: ഹസീന. മക്കള്‍: മുബീന, ഫാത്വിമത്ത് നഹല, ഹിബ ഫാത്വിമ.