ഒമാനിൽ സയ്യിദ് തെയാസീൻ ബിൻ ഹൈതം അൽ സഈദ് കിരീടാവകാശി

മസ്കറ്റ് : ഒമാന്റെ കിരീടാവകാശിയായി സയ്യിദ്​ തെയാസീൻ ബിൻ ഹൈതം അൽ സഈദിനെ നിശ്ചയിച്ചു. സുൽത്താൻ ഹൈതം ബിൻ താരീഖിന്റെ മൂത്ത മകനാണ്​സയ്യിദ്​ തെയാസീൻ. നിലവിൽ സാംസ്കാരിക, കായിക, യുവജനാകാര്യ വകുപ്പ്​ മന്ത്രിയാണ്​ ഇദ്ദേഹം. സുൽത്താന്റെ മൂത്തമകനായിരിക്കും അടുത്ത പിൻതുടർച്ചാവകാശിയെന്ന്​ ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. ആധുനിക ഒമാന്റെ ചരിത്രത്തിലെ ആദ്യ കിരീടാവകാശിയാണ്​ സയ്യിദ്​ തെയാസീൻ. സുൽത്താൻ ഖാബൂസിന്റെ ഭരണകാലത്ത്​ കിരീടാവകാശി ഉണ്ടായിരുന്നില്ല.

spot_img

Related Articles

Latest news