ഒമാനിലെ പുരാതന നഗരമായ ഖല്‍ഹാത്ത്​ നവീകരിക്കാന്‍ പദ്ധതി

ഒമാനിലെ പുരാതന നഗരമായ ഖല്‍ഹാത്ത്​ നവീകരിക്കാന്‍ പദ്ധതി.3.11 ലക്ഷം റിയാല്‍ ചെലവിട്ടാണ്​ ഒമാന്‍റെ സാംസ്​കാരിക വൈവിധ്യം സമ്പന്നമാക്കുന്നതിനുള്ള മാതൃകാ പദ്ധതി നടപ്പിലാക്കുക.

പൈതൃക മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഇബ്രാഹീം സൈദ്​ അല്‍ ഖാറൂസിയും ഒമാന്‍ എല്‍.എന്‍.ജി സി.ഇ.ഒ ഡോ.ആമിര്‍ നാസര്‍ അല്‍ മതാനിയുമാണ്​ ധാരണാപത്രം ഒപ്പുവെച്ചത്​. ആദ്യ ഘട്ട നവീകരണത്തിനുള്ള കരാറാണ്​ ഒപ്പുവെച്ചത്​.

പുരാതന നഗരത്തൻ്റെ സംരക്ഷണത്തിന്​ ആവശ്യമായ നിര്‍മാണ ‍പ്രവര്ത്തനങ്ങളാകും നടക്കുക.സന്ദര്‍ശകര്‍ക്കുള്ള നടപ്പാതകള്‍, ദിശാ സൂചികകള്‍, മറ്റ്​​ അടിസ്​ഥാന സൗകര്യങ്ങള്‍ തുടങ്ങിയവയും ആദ്യ ‍ഘട്ടത്തില് നിര്‍മിക്കും.

spot_img

Related Articles

Latest news