ഓക്സിജന്‍, മരുന്ന്, കിടക്ക;മൂന്നാം തരംഗം നേരിടാന്‍ ആശുപത്രികളെ സജ്ജമാക്കി ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗം നേരിടാന്‍ ആശുപത്രികളെ സജ്ജമാക്കി ആരോഗ്യ വകുപ്പ്. മൂന്നാം തരംഗമുണ്ടായാല്‍ ഓക്സിജന്‍ ലഭ്യത ഉറപ്പ് വരുത്താന്‍ സംസ്ഥാനം നേരത്തെ മുന്നൊരുക്കം തുടങ്ങിയിരുന്നു.

ഓക്സിജന്‍, മരുന്ന്, സുരക്ഷാ ഉപകരണം, കിടക്ക എന്നിവയാണ് പ്രാഥമികമായി ഉറപ്പാക്കിയത്. മുമ്പ് നാല് ഓക്സിജന്‍ ജനറേറ്റര്‍ മാത്രമാണുണ്ടായിരുന്നത്. മൂന്നാം തരംഗം മുന്നില്‍ കണ്ട് 42 ഓക്സിജന്‍ ജനറേറ്റര്‍ അധികമായി സ്ഥാപിച്ചു. 14 എയര്‍ സെപ്പറേഷന്‍ യൂണിറ്റും നിലവിലുണ്ട്.

സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലായി നിലവില്‍ 1817.54 മെട്രിക് ടണ്‍ ദ്രവീകൃത ഓക്സിജന്‍ സംഭരണ ശേഷിയുണ്ട്. 159.6 മെട്രിക് ടണ്‍ അധിക സംഭരണശേഷി സജ്ജമാക്കാനുള്ള പ്രവര്‍ത്തനവും പുരോഗമിക്കുന്നുണ്ട്. സര്‍ക്കാര്‍ മേഖലയില്‍ 3,107 ഐസിയു കിടക്കയും 2293 വെന്റിലേറ്ററും ഉണ്ട്.
സ്വകാര്യ മേഖലയില്‍ 7468 ഐസിയു കിടക്കയും 2432 വെന്റിലേറ്ററും ലഭ്യമാണ്. 8353 ഓക്സിജന്‍ കിടക്കയും സജ്ജമാണ്. ഇതില്‍ 11 ശതമാനത്തില്‍ മാത്രമേ നിലവില്‍ രോഗികളുള്ളൂ. ദ്രവീകൃത ഓക്സിജന്റെ സംഭരണശേഷിയും വര്‍ധിപ്പിച്ചിട്ടുണ്ട്.

spot_img

Related Articles

Latest news