ലോകം കരകയറുന്നു; കോവിഡ് കൂടുന്നത് ചൈനയിലും ഹോങ്കോങ്ങിലും

ജനീവ: ചൈനയിലും ഹോങ്കോങ്ങിലും ഒമിക്രോൺ വകഭേദം പിടിമുറുക്കുന്നതിനിടെ ജപ്പാൻ, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ അവസാനിപ്പിക്കാനുള്ള നടപടി തുടങ്ങി. ലോകമാകെ കോവിഡ് മരണങ്ങൾ മൂന്നാഴ്ചയായി കുറഞ്ഞുവരികയാണ്. കഴിഞ്ഞയാഴ്ച 17% കുറഞ്ഞു. എന്നാൽ രോഗബാധയിൽ 8% വർധനയുണ്ടായി. 1.1 കോടി പേർ പുതുതായി വൈറസ് ബാധിതരായി. പടിഞ്ഞാറൻ പസിഫിക് മേഖലയിലും ആഫ്രിക്കയിലുമാണ് വലിയ വർധന. ബ്രിട്ടനിലും ഫ്രാൻസിലും നേരിയ വർധനയുണ്ട്.

അടുത്ത തിങ്കളാഴ്ച മുതൽ ജപ്പാനിലെ നിയന്ത്രണങ്ങൾ അപ്പാടെ എടുത്തുകളയും. പാക്കിസ്ഥാനിൽ എല്ലാ നിയന്ത്രണങ്ങളും നീക്കിയെങ്കിലും കുത്തിവയ്പ് എടുക്കാത്തവർക്ക് ഇതു ബാധകമല്ല. രോഗം അതിവേഗം പടരുന്നതിനിടെ കൂടുതൽ ചികിത്സാ സൗകര്യം ഒരുക്കുവാനുള്ള ശ്രമത്തിലാണ് ചൈനയും ഹോങ്കോങ്ങും. 2 വർഷം കോവിഡിനെ അകറ്റിനിർത്തിയ ഹോങ്കോങ്ങിനു അഞ്ചാം തരംഗം തടയാനായില്ല. ആശുപത്രികൾ നിറഞ്ഞതിനാൽ രോഗികൾ ചികിത്സ കിട്ടാതെ ക്ലേശിക്കുകയാണ്. മോർച്ചറികൾ നിറഞ്ഞു.
ഇസ്രയേലിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിൽ പുതിയ വകഭേദം കാരണമുള്ള 2 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒമിക്രോൺ വകഭേദത്തിന്റെ ഉപ വകഭേദങ്ങളായ ബിഎ.1, ബിഎ.2 എന്നിവ സംയോജിച്ചതാണു പുതിയ വകഭേദം.

Mediawings:

spot_img

Related Articles

Latest news