സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ ഒമിക്രോൺ വ്യാപനം

കണ്ണൂർ: സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ ഒമിക്രോൺ വ്യാപനം. കണ്ണൂരിൽ ഇന്നലെ ഒമിക്രോൺ സ്ഥിരീകരിച്ചത് വിദേശയാത്രാ പശ്ചാത്തലമില്ലാത്ത 51കാരനിലാണ്. കണ്ണൂർ സ്വദേശിയായ ഇദ്ദേഹം കൊവിഡ് ബാധിച്ച വിദ്യാർത്ഥിയുടെ സമ്പർക്ക പട്ടികയിലുണ്ടായിരുന്നു.

ക്വാറന്‍റീനിലായിരിക്കെ നടത്തിയ പരിശോധനയിലാണ് ഒമിക്രോൺ സ്ഥീരികരിച്ചത്. സെന്റിനൽ സർവേയിലൂടെ ഒമിക്രോൺ കണ്ടെത്തിയതോടെ, സമ്പർക്കത്തിലൂടെയുള്ള വ്യാപനത്തിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.

ഡിസംബർ ഒമ്പതിനാണ് കൊവിഡ് പോസിറ്റീവായത്. തുടര്‍ന്ന് നടത്തിയ ജനിതക പരിശോധനയിലാണ് ഒമിക്രോണ്‍ സ്ഥീരീകരിച്ചത്. പിതാവ് മാത്രമാണ് പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളത്. സംസ്ഥാനത്തെ മൊത്തം ഒമിക്രോൺ കേസുകൾ 38 ആയി.

അതിനിടെ മലപ്പുറത്ത് ഒമിക്രോൺ ബാധിച്ച് ചികിത്സയിലായിരുന്ന ഒരാളെ ഇന്നലെ ഡിസ്ചാർജ്ജ് ചെയ്തു.

അതേസമയം ഇന്നലെ സംസ്ഥാനത്ത് 2407 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 505, എറണാകുളം 424, കോഴിക്കോട് 227, കോട്ടയം 177, തൃശൂര്‍ 159, കൊല്ലം 154, കണ്ണൂര്‍ 145, പത്തനംതിട്ട 128, മലപ്പുറം 106, ആലപ്പുഴ 93, വയനാട് 77, പാലക്കാട് 67, കാസര്‍ഗോഡ് 52, ഇടുക്കി 43 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 11 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 104 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 46,318 ആയി.

spot_img

Related Articles

Latest news