കേരളാ പ്രവാസി അസോസിയേഷൻ ട്രസ്റ്റ് നിർമിച്ച വീടുകളുടെ താക്കോൽ ദാനം 29ന്

മാവൂർ: കേരളാ പ്രവാസി അസോസിയേഷൻ ട്രസ്റ്റിന്റെ ആയിരം ഭവന പദ്ധതി’ യുടെ ഭാഗമായി നിർമ്മിച്ച ആദ്യ വീടുകൾ താക്കോൽ ദാനത്തിന് സജ്ജമായി. ആദ്യ രണ്ട് വീടുകളുടെ താക്കോൽ ദാനവും വീട് നിർമ്മിക്കാനുള്ള സാമ്പത്തിക സഹായ വിതരണവും ഡിസംബർ 29ന് വ്യാഴാഴ്ച വൈകുന്നേരം 5.30ന് മാവൂർ രാജീവ് ഗാന്ധി കൺവെൻഷൻ സെന്ററിൽ നടക്കും. ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള വീടുകളുടെ താക്കോൽ ദാനം നിർവഹിക്കും.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള പരിരക്ഷ ലക്ഷ്യമിട്ട് സൗജന്യ ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കും. അടിസ്ഥാന സൗകര്യ വികസനം, ദാരിദ്ര്യ നിർമ്മാർജ്ജനം, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുക ഉൾപ്പെടെ നിരവധി പദ്ധതികൾക്ക് കേരള പ്രവാസി അസോസിയേഷൻ ട്രസ്റ്റ് രൂപം നൽകിയിട്ടുണ്ട്. ചടങ്ങിൽ എംകെ രാഘവൻ എം.പി ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഉദ്ഘാടനവും ട്രസ്റ്റിന്റെ പദ്ധതി പ്രഖ്യാപനം പി ടി എ റഹീം എംഎൽഎയും നിർവ്വഹിക്കും.
മർക്കസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടർ ഡോ. മുഹമ്മദ് അബ്ദുൾ ഹക്കീം അസ്ഹരി ഭവന നിർമ്മാണത്തിനുള്ള സാമ്പത്തിക സഹായവും കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി വീൽ ചെയർ വിതരണവും നിർവഹിക്കും. കേരളാ പ്രവാസി അസോസിയേഷൻ ട്രസ്റ്റ് ചെയർമാൻ രാജേന്ദ്രൻ വെള്ളപ്പാലത്ത് ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്ത് അംഗം സുധ കമ്പളത്ത്, കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലോളി, മാവൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി രഞ്ജിത്ത്, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വെള്ളപ്പാലത്ത് ബാലകൃഷ്ണൻ എന്നിവർ സംസാരിക്കും. കേരളാ പ്രവാസി അസോസിയേഷൻ ട്രസ്റ്റ് വൈസ് ചെയർമാൻ അശ്വനി നമ്പാറമ്പത്ത് റിപ്പോർട്ട് അവതരിപ്പിക്കും.

വാർത്താ സമ്മേളനത്തിൽ
മാവൂർ പഞ്ചായത്ത് സ്വാഗതസംഘം കൺവീനർ സജീവൻ കച്ചേരിക്കുന്ന്, ജില്ലാ സെക്രട്ടറി മൻസൂർ മണ്ണിൽ, ജില്ല ട്രഷറർ വേണുഗോപാലൻ ജില്ലാ കമ്മിറ്റി അംഗം ഷാജി എം കെ എന്നിവർ പങ്കെടുത്തു.

spot_img

Related Articles

Latest news