തിരുവനന്തപുരം: ഓണം ബമ്പർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം TE645465 എന്ന ടിക്കറ്റിന്. 12 കോടി രൂപയാണ് ലഭിക്കുക. കൊല്ലം കരുനാഗപ്പള്ളി മുരുഖേഷ് മീനാക്ഷി ലക്കി സെന്ററിൽ നിന്ന് വിറ്റ ടിക്കറ്റിനാണ് ബമ്പറടിച്ചത്.
രണ്ടാം സമ്മാനം ആറു പേർക്ക് ഒരു കോടി രൂപവീതം ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 12 പേർക്കും നാലാം സമ്മാനം അഞ്ചു ലക്ഷം രൂപ വീതം 12 പേർക്കും ലഭിക്കും.
ഒരു ലക്ഷം, 5000, 3000, 2000, 1000 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. 300 രൂപയായിരുന്നു ടിക്കറ്റ് വില. സംസ്ഥാന ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ഓണം ബമ്പറിനായി 2019 മുതൽ ഒന്നാം സമ്മാനമായി നൽകുന്നത്.
Mediawings: