ആദിവാസി ഊരുകളിലേക്ക് സ്നേഹശേഖര യാത്ര

വയനാട്: വയനാടു ജില്ലയിലെ  ആദിവാസി ഊരുകളിൽ കഴിയുന്ന പാവങ്ങൾക്ക്ഏയ്ഞ്ചൽസ് ഇൻ്റർനാഷണൽ ഫൗണ്ടേഷൻ്റെ ഓണസമ്മാനം .മുന്നൂറോളം  കുടുംബങ്ങൾക്കുള്ള വസ്ത്രങ്ങൾ, ഭക്ഷണവിഭവങ്ങൾ, പ്ലാസ്റ്റിക് ഷീറ്റുകൾ തുടങ്ങിയവയുമായി ടീം ഏയ്ഞ്ചൽസ് പ്രവർത്തകർ യാത്ര പുറപ്പെട്ടു.

സ്നേഹശേഖര യാത്ര ഏയ്ഞ്ചൽസ് സംസ്ഥാന എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ: പി പി വേണുഗോപാലൻ ഫ്ലാഗ് ഓഫ് ചെയ്തു. ഏയ്ഞ്ചൽസ് ഡയറക്ടർമാരായ ഡോ: അജിൽ അബ്ദുള്ള, ഡോ: മനോജ് കാളൂർ, അഡ്വ: മാത്യു കട്ടിക്കാന, ഫിറോസ്ഖാൻ, എഞ്ചി:മമ്മദ് കോയ, അബൂബക്കർ, മുനീർ മണക്കടവ്, ജെസ്ലി റഹ്മാൻ, ഏയ്ഞ്ചൽസ് വളണ്ടിയേഴ്സ് തുടങ്ങിയവർ നേതൃത്വം നൽകി.

വയനാട് കളക്ട്രേറ്റിൽ നടന്ന ചടങ്ങിൽ വയനാട് ഡെവലപ്മെൻ്റ് കമ്മീഷണർ ശ്രീമതി പ്രിയങ്ക ഐഎഎസ് സ്നേഹശേഖരം ഏറ്റുവാങ്ങി.

spot_img

Related Articles

Latest news