ഓണത്തിന് എല്ലാ കാര്‍ഡുടമകള്‍ക്കും സ്‌പെഷ്യല്‍ കിറ്റ്.

തിരുവനന്തപുരം: ഓണത്തിന് എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സ്പെഷ്യൽ കിറ്റ് നൽകാൻ മന്ത്രിസഭാ യോഗ തീരുമാനം. റേഷൻ വ്യാപാരികൾക്ക് ഏഴര ലക്ഷം രൂപയുടെ ഇൻഷൂറൻസ് പരിരരക്ഷ നൽകാനും തീരുമാനിച്ചു.

കോവിഡ് കാലത്ത് 40 ഓളം റേഷൻ വ്യാപാരികൾ മരിച്ചിട്ടുണ്ട്. സാധാരണക്കാരുമായി ഏറ്റവുമധികം ഇടപെടുന്ന ആളുകൾ എന്നത് കണക്കിലെടുത്താൻ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താൻ തീരുമാനിച്ചത്.

തിരുവനന്തപുരം മൃഗശാലയിൽ പാമ്പു കടിയേറ്റ് മരിച്ച അർഷാദിന്റെ കുടുംബത്തിന് ധനസഹായം നൽകാനും തീരുമാനിച്ചു. 20 ലക്ഷം രൂപയാണ് ധനസഹായം. ഇതിൽ പത്ത് ലക്ഷം രൂപ വീട് നിർമാണം പൂർത്തിയാക്കാനാണ്.

ആശ്രിതർക്ക് സർക്കാർ ജോലി നൽകാനും കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.

Mediawings:

spot_img

Related Articles

Latest news