ആലുവ: ആലുവ കീഴ്മാട് റേഷൻ കടക്കാരന് മർദനം. കിറ്റിനെ ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. പരിക്കേറ്റ റേഷൻ കടയിലെ സെയിൽസ്മാൻ അബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിറ്റ് ആവശ്യപ്പെട്ട റേഷൻ കാർഡുടമയോട് കിറ്റ് പൂർണമായി എത്തിയില്ലെന്നും എത്തിയത് തീർന്നുവെന്നും അറിയിച്ചപ്പോൾ ഷമീർ എന്നയാളുടെ നേതൃത്വത്തിൽ മർദിച്ചുവെന്നാണ് പരാതി.
സംഭവത്തിൽ റേഷൻ എംപ്ലോയീസ് യൂണിയൻ ഭാരവാഹികളായ എ എം യൂസഫ്, എ ആർ ഉണ്ണികൃഷ്ണൻ, ദിലീപ് മലയാറ്റൂർ, വി ടി തോമസ് അയ്യമ്പുഴ എന്നിവർ പ്രതിഷേധിച്ചു. അക്രമത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച ഉച്ചവരെ കീഴ്മാട്ടിലെ റേഷൻ കടകൾ അടച്ചിടും.