ഒഞ്ചിയം പഞ്ചായത്ത് ജൈവ മാലിന്യം സംസ്കരണത്തിന്

ഒഞ്ചിയം ഗ്രാമപഞ്ചായത്ത് വീടുകളിലെ ജൈവമാലിന്യം സംസ്കരണത്തിന് ഒരുങ്ങുന്നു. ആദ്യഘട്ടം 430 വീടുകളിലേക്ക് റിങ് കമ്പോസ്റ്റ് വിതരണത്തിന് തുടക്കമായി.  പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് പതിനൊന്നാം  വാർഡിൽ നിർവഹിച്ചു.

മാലിന്യ മുക്ത ഗ്രാമം പദ്ധതിയുടെ തുടക്കം കുറിച്ചുകൊണ്ട് കഴിഞ്ഞ ദിവസമാണ് 17 വാർഡുകളിലും നിർമ്മിതമാകുന്ന ബോട്ടൽ ബൂത്തുകളുടെ ഉദ്ഘാടനം കണ്ണൂക്കരയിൽ നിർവഹിച്ചത്. ഇതിന്റെ തുടർച്ചയായാണ് ഒഞ്ചിയം പഞ്ചായത്ത് ഭരണസമിതി ഇങ്ങനെയൊരു പദ്ധതി ആരംഭിക്കുന്നത് ഇതിലൂടെ പഞ്ചായത്തിന്റെ മുഴുവൻ മാലിന്യവും വളരെ ഭംഗിയായി സംസ്കരിക്കുവാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത് .

പഞ്ചായത്ത് വി ഒ ഉൾപ്പെടെ പഞ്ചായത്ത് മെമ്പർമാരും ഉദ്ഘാടന പരിപാടിയിൽ പരിപാടിയിൽ പങ്കെടുത്തു.

spot_img

Related Articles

Latest news