പാനൂരിലെ ഒന്നര വയസുകാരിയുടേത് കൊലപാതകം

പാനൂരിലെ ഒന്നര വയസുകാരിയുടേത് കൊലപാതകമെന്ന് സിറ്റി പൊലീസ് കമ്മീഷ്ണര്‍ പൊലീസ്. ഒളിവില്‍ കഴിയുന്ന ഷിജുവിനെ കുറിച്ച് സൂചനകള്‍ ലഭിച്ചെന്ന് സിറ്റി പൊലീസ് കമ്മിഷന്‍ ആര്‍ ഇളങ്കോ പറഞ്ഞു. പ്രതിയെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാണെന്നും, പ്രതിയെ കുറിച്ച് ലഭിച്ച വിവരങ്ങള്‍ വെളിപ്പെടുത്താനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

അന്‍വിതയെ കൊലപ്പെടുത്തിയതിനും സോനയെ കൊല്ലാന്‍ ശ്രമിച്ചതിനും കേസെടുത്തിട്ടുണ്ടെന്നും സിറ്റി പൊലീസ് കമ്മീഷ്ണര്‍ ആര്‍ ഇളങ്കോ വ്യക്തമാക്കി.

പാനൂര്‍ പാത്തിപ്പാലത്ത് അമ്മയെയും കുഞ്ഞിനേയും പുഴയില്‍ വീണ നിലയില്‍ കണ്ടെത്തിയത് ഇന്നലെയാണ്. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. പാത്തിപ്പാലം വളള്യായി റോഡില്‍ ചാത്തന്‍മൂല ഭാഗത്തെ പുഴയിലാണ് ദുരുഹ സാഹചര്യത്തില്‍ അമ്മയെയും കുഞ്ഞിനെയും കണ്ടത്.

അമ്മയുടെ നിലവിളി കേട്ട നാട്ടുകാര്‍ ഓടിയെത്തി സോനയെ രക്ഷപ്പെടുത്തുകയായിരുന്നു. ഭര്‍ത്താവിന്റെ കൂടെ ബൈക്കില്‍ രണ്ടു പേരും പുഴക്ക് സമീപത്ത് എത്തുകയായിരുന്നുവെന്നാണ് വിവരം. ബൈക്ക് പുഴയുടെ സമീപത്ത് കണ്ടടുത്തു.

ഭര്‍ത്താവ് ഷിനുവിനെ പരിസരത്ത് കണ്ടെത്തിയിട്ടില്ല. ഇയാള്‍ക്കായി കതിരൂര്‍ പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഷിനു പുഴയിലേക്ക് തള്ളി വിട്ടതായി സോന പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

കുട്ടിയുടെ മൃതദേഹം കൂത്തുപറമ്പ് ഗവ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് ഇന്നലെ തന്നെ മാറ്റി.

spot_img

Related Articles

Latest news