ജിദ്ദ: സൗദി അറേബ്യയില്‍ ഒരു കോടിയിലധികം സ്മാര്‍ട്ട് ഇലക്ട്രിക് മീറ്ററുകള്‍ സ്ഥാപിച്ചു. ഡിജിറ്റല്‍ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായാണ് പഴയ മീറ്ററുകള്‍ മാറ്റി ഇത്രയും സ്മാര്‍ട്ട് മീറ്ററുകള്‍ സൗദി ഇലക്ട്രിസിറ്റി കമ്പനി സ്ഥാപിച്ചിക്കുന്നത്.
രാജ്യത്തെ വിവിധ മേഖലകളിലെ വീടുകളിലും സ്ഥാപനങ്ങളിലുമായി പതിമൂന്നു മാസത്തിനുള്ളിലാണ് ഇത്രയും സ്മാര്‍ട്ട് മീറ്ററുകള്‍ മാറ്റി സ്ഥാപിക്കല്‍ പൂര്‍ത്തിയാക്കിയതെന്ന് കമ്പനി വ്യക്തമാക്കി. മാറ്റിസ്ഥാപിച്ചവയില് 40 ലക്ഷത്തോളം സ്മാര്‍ട്ട് മീറ്ററുകള്‍ സൗദിയില്‍ നിര്‍മിച്ചതാണ്.
നേരത്തെ മെക്കാനിക്കല്‍ ഇലക്ട്രിക്കല്‍ മീറ്ററുകളായിരുന്നു. പുതിയ മീറ്ററിന് ഉപഭോക്താക്കളില്‍നിന്ന് ഒരു ചാര്‍ജും ഈടാക്കിയിട്ടില്ല.