കണ്ണൂർ : കണ്ണൂരിലെ അഗതി മന്ദിരത്തിലുണ്ടായ ഭക്ഷ്യവിഷബാധയിൽ ഒരാൾ മരിച്ചു. അന്തേവാസിയായ പിതാംബരൻ(65) ആണ് മരിച്ചത്.
സിറ്റി അവേരയിലെ തണൽ ചാരിറ്റബിൾ ട്രസ്റ്റിനു കീഴിലുള്ള അഗതി മന്ദിരത്തിലാണ് അന്തേവാസികൾക്ക് ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തത്. ഉച്ചയോടെയാണ് സംഭവം റിപ്പോർട്ട് ചെയ്തത്. വിഷബാധയേറ്റ മറ്റു നാലുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
എന്തിൽനിന്നാണ് വിഷബാധയുണ്ടായതെന്ന കൃത്യമായ നിഗമനത്തിലെത്താൻ ആശുപത്രി അധികൃതർക്ക് സാധിച്ചിട്ടില്ല. ഇതുസംബന്ധിച്ച് അഗതിമന്ദിരം അധികൃതരും വ്യക്തത വരുത്തിയിട്ടില്ല. ആട്ടപ്പൊടിയിൽ നിന്നോ വെള്ളത്തിൽ നിന്നോ ആകാം വിഷബാധയേറ്റതെന്നാണ് സ്ഥാപന അധികൃതർ നൽകുന്ന സൂചന.